രാജ്യത്തിന്റെ 71 -ാം സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ പ്രധാനാദ്ധ്യാപിക സ് നോബി ജോസഫ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം പി.സി നജ്മത്ത് സ്വാതന്ത്ര്യ ദിനപതിപ്പ് പ്രകാശനം ചെയ്തു. സി.പി.രാധാകൃഷ്ണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സി. സൈതാലി, വി.ശശി, ഖലീലുൽ അമീൻ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ക്വിസ്സ് മൽസരം, ഘോഷയാത്ര, ദേശഭക്തിഗാനാലാപനം,മധുര പലഹാര വിതരണം എന്നിവ നടന്നു. പരിപാടികൾക്ക് എ. മിനി, എം.അമീന, വി.ടി അബ്ദുൾ ലത്തീഫ്, ഇ.ടി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പ്രസിഡന്റ് പി.സി ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ, മധുര പലഹാര വിതരണം, എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വി.വി യാഹൂട്ടി, എം.എൻ സാഫർ, കെ.കെ.ഹനീഫ, എൻ ഹനീഫ എന്നിവർ നേതൃത്വം നൽകി.
രണ്ടത്താണി ടൌൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി. പി.ഇഫ്തികാറുദ്ധീൻ. രണ്ടത്താണി ടൗണിൽ ദേശീയ പതാക ഉയർത്തി. ടൗണിൽ പ്രകടനം നടത്തി. ഡി.സി.സി.മെമ്പർ കെ.കുഞ്ഞമ്മു. ഐ.എൻ.ടി.യു.സി.കോട്ടക്കൽ അസ്സംബ്ലി പ്രസിഡന്റ് തെക്കരകത്ത് അബ്‌ദു. കെ.രായിൻ. പി.മൻസൂർ മാഷ്. എം.ടി.സുബൈർ. മജീദ് തയ്യിൽ. കമറുദ്ധീൻ രണ്ടത്താണി. എം.അലവി. ഇ.കുഞ്ഞു. എന്നിവർ നേതൃത്തം കൊടുത്ത പരിപാടിയിൽ സ്വാതന്ത്ര്യ സമരസേനാനി ചീനിക്കൽ മുഹമ്മദ് ഹാജിയെ പൊന്നാട അണിയിച്ഛ് ആദരിച്ചു. ശേഷം. കെ.എസ്.യു. പ്രസിഡന്റ് ജലീൽ തയ്യിലിന്റെ നേതൃത്വത്തിൽ രണ്ടത്താണി സ്കൂൾ കുട്ടികൾക്കു കാർഡ് അടിച്ചു മിട്ടായി വിതരണം ചെയ്തു.