പിറകോട്ടെടുത്ത വാഹനത്തിനിടയിൽപെട്ട് പാലക്കാട് സ്വദേശി മരണപ്പെട്ടു

738

കല്ലിങ്ങൽ പറന്പ്: കല്ലിങ്ങൽ പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പിറകോട്ടെടുത്ത വാഹനത്തിനിടയിൽ കുരുങ്ങി പാലക്കാട് സ്വദേശി മരണപ്പെട്ടു.  പിറകോട്ടെടുത്ത ടെംന്പോ ട്രാവലറിനും മതിലിനും ഇടയിൽ കുരുങ്ങിയാണ് അപകടം. ചന്ദ്രൻ എന്നയാളാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.