കടുങ്ങാത്ത് കുണ്ട് : സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യുക, പുതിയ അപേക്ഷകർക്ക് പെൻഷൻ നൽകുക , ഭവന പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി.
മാർച്ച് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
ക്ഷേമ പെൻഷൻ വാങ്ങുന്ന ഭൂരിപക്ഷം പേരെയും അനർഹരാക്കാൻ സർക്കാർ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ എടുത്തു കളയണമെന്നും ജീവിച്ചിരിക്കുന്നവരെ മരിച്ചവരിൽ ഉൾപ്പെടുത്തിയും വാഹനം ഇല്ലാത്തവരെ വാഹനം ഉള്ളവരായി തെറ്റായി ചേർത്തും പെൻഷൻ നിഷേധിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറയിൽ അലി, സെക്രട്ടറി പി.സി അഷ്‌റഫ് എന്നിവർ സംസാരിച്ചു.

പി.സി ഇസ്ഹാഖ് , ഹസൈനാർ ഹാജി , മയ്യേരി അസീസ് , NC നവാസ് , അബ്ദുൽ കരീം , ജൗഹർ കുറുക്കോളി, റിയാസ് KP , അഫ്‌സൽ മയ്യേരി , നിരപ്പിൽ മുസ്തഫ , CV ഷമീർ ,റഫ്‌സൽ പാറയിൽ , മുഹമ്മദ് , KP കോയ എന്നിവർ നേതൃത്വം നൽകി.