ഭാവിതലമുറക്കു ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണം: എൻ.എ നസീർ

രാധാകൃഷ്ണൻ സി.പി

1100
കാട് പറയുന്നത് : എന്ന സംവാദസദസ്സ് പ്രശസ്തപരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോ ഗ്രാഫറും എഴുത്തു കാരനുമായ എൻ.എ നസീർ സംസാരിക്കുന്നു.

നമ്മുടെ മക്കൾക്കും ഭാവിതലമുറക്കും ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അവിടത്തെ ക്വാറികളും, അനധികൃത കയ്യേറ്റങ്ങളും അവസാനിപ്പിക്കാൻ നാം തയ്യാറാകണമെന്നും പ്രശസ്തപരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തു കാരനുമായ എൻ.എ നസീർപ്രസ്താവിച്ചു. ലക്ഷ്യബോധമില്ലാത്ത വികസനം ആപത്കരമാണെന്നും പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്ത്കെട്ടിപ്പൊക്കുന്ന വൻകിട വീടുകൾ കർശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വളവന്നൂർ ബി.വൈ.കെ.വി.എച്ച്.എസ്.സ്കൂളിന്റെ മലയാളവേദി കടുങ്ങാത്തുകുണ്ട്മൈൽസിൽ വെച്ച് നടത്തിയ ‘കാട് പറയുന്നത്’: എന്ന സംവാദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.എ.നസീർ. അൻഷാദ് കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.സി.പ്രസീന, കെ.അരുൺ, കെ.ആദില, കെ.ഷമീം പ്രസംഗിച്ചു.കാടിന്റെ മനോഹാരിതയും നേരറിവുകളും വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളും പരിപാടിയുടെ. ഭാഗമായി പ്രദർശിപ്പിച്ചു.