ദേശീയ ചാമ്പ്യൻ അബ്ദുൽ ജാസിലിനെ വളവന്നൂർ പഞ്ചായത്ത് ആദരിച്ചു

2642

കടുങ്ങാത്തുകുണ്ട്: പഞ്ചാബിലെ ലൂധിയാനയിൽ വെച്ച് നടന്ന 65 KG ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട വളവന്നൂർ പഞ്ചായത്തിലെ പൊട്ടച്ചോല അബ്ദുൽ ജാസിലിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു.

സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് വൈസ് – പ്രസിഡണ്ട് V P സുലൈഖ ഉദ്ഘാ ടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻമാരായ ഷറഫുദ്ദീൻ കുന്നത്ത്, സീനത്ത് കുന്നത്ത്, മുൻ പ്രസിഡണ്ട് P C അഹമ്മദ് കുട്ടി മാസ്റ്റർ,P – C – നജ്മത്ത്, സി.പി.രാധാകൃഷ്ണൻ, P C കബീർ ബാബു, അബ്ദുൽ ജലീൽ മയ്യേരി, ശ്രീനിവാസൻ V, ജലീൽ കുന്നത്ത്, നജീബ് P, സെക്രട്ടറി ശോഭനകുമാരി എന്നിവർ പ്രസംഗിച്ചു. സി- കെ.പോളി സ്വാഗതവും, T P ഷീല നന്ദിയും പറഞ്ഞു.