കല്ലിങ്ങൽപറന്പ്: എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സബ്ജില്ലാ കായികമേളയില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ വിജയോല്‍സവം നടത്തി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ ഉല്‍ഘാടനം ചെയ്തു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. എം.വി ശ്രീനി, കാലൊടി അബ്ദുല്‍ റഫീഖ്, വഹാബ് മാസ്റ്റര്‍, പി.സി അഷ്റഫ്, സി.പി രാധാകൃഷ്ണന്‍, കെ.എം ഹനീഫ, സി.പി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം സ്കൂളില്‍ നിന്നും പിരിയുന്ന കെ.പി പ്രശാന്ത് മാസ്റ്റര്‍, ജില്ലാ കായിക മേളയില്‍ അധ്യാപക മല്‍സരത്തില്‍ വിജയികളായ ഉബൈദ് വി, പി.ടി ജാവിദ് അഹമ്മദ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കാലിക്കറ്റ് യൂണിവേഴ് സിറ്റി കായികവിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ജോണ്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു