വാരണാസി
കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...
ഉമ്മുക്കുലുസു
വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
"എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..."
സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
" ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....."
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...
e ജനറേഷന്റെ : അവധിക്കാലം
നാമൊക്കെയായിരുന്നു ഭാഗ്യവാന്മാർ, സ്കൂൾ പൂട്ടിന് ശേഷം രണ്ട് മാസം, അമ്പോ, അത് ഓർക്കുമ്പോ തന്നെ ഒരു കുളിര് വരുന്നു. വീട്ടുകാർക്ക് നമ്മളെ ഒന്ന് കാണണമെങ്കിൽ തന്നെ വല്ല മാവിന്റെ കൊമ്പിലോ, പാടത്തെ ചെളിയിലോ...
എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....
നിലാവുപോലെ…
സമയം അർദ്ധരാത്രിയോടടുത്തുതുടങ്ങിയിരിക്കുന്നു. നല്ല നിലാവുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിൽ വീണുടയുന്ന വെള്ളിവെളിച്ചം താഴെ, മണ്ണിനുമീതെ വികൃതമായ നിഴലായി പരന്നു കിടക്കുന്നുണ്ടായിരുന്നു.
അയാൾ കട്ടിലിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞുംകിടന്നു. തൊട്ടടുത്ത്, കട്ടിലിന്റെ ഇടതുപാർശ്ശ്വത്തിൽ ഭാര്യഗാഢനിദ്രയിലാണ്. രാത്രികഴിച്ച മരുന്നിന്റെ ക്ഷീണമായിരിക്കാം അവളെ...
കാവപ്പുര കഥ പറയുന്നു
കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...
ചിതറപ്പെട്ട മുത്തുകൾ
ഒരു വൈമാനികനാണത് പറഞ്ഞത്,
ശാന്തസമുദ്രത്തിന് മുകളിലെവിടെയോ
സടാക്കോയുടെ ആത്മാവും പേറി
ഒരു കുഞ്ഞുമേഘം തങ്ങി നിൽപുണ്ടെന്ന്
സ്വർണ്ണ വർണ്ണമുള്ള കടലാസുപറവകൾ
അതിൽ വന്നിരുന്ന് പാട്ടുപാടാറുണ്ടെന്ന്...
മറ്റൊരു നാവികൻ പറഞ്ഞിരുന്നു,
അറ്റ്‌ലാന്റിക്കിന്രെ തിരകൾക്കിടയിലെവിടെയോ
ആൻഫ്രാങ്കിന്രെ ഓർമ്മകൾക്ക് മേൽ
ഹിമപാളികൾ ഡയറിത്താളുകൾപോലെ
പറന്നു വീഴാറുണ്ടെന്ന്...
മദ്ധ്യ ധരണ്യാഴിയുടെ കരയിൽ
മരുഭൂമിയിൽ ഒരു സഞ്ചാരി
തംബുരു...
എലി കയറി….
സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു... "എന്റെ മിസ്റ്റെരിനു... ചായ തീരെ ഇഷ്ട്ടമല്ല... ഞാന്‍ വിടുമോ? എന്നും ഒരു കപ്പു 'ഹോര്‍ലിക്സ്' കൊടുക്കും.. സി.സിഎഫ്
"എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും" ഡി.ഡി.എച്ച്
അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു...
ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. "അയ്യോ... എലി.."
പ്യൂണിനെ വിളി... ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ...? പി .പി .പി.
"ടിയാന്‍ ഇന്നു ലീവിലാണ്.." സി. സി. എഫ്.
"അയ്യോ... ഹെന്റെ... പെന്‍ഷന്‍...... പെന്‍ഷന്‍...."...
മാതൃകാ ബാലൻ
പട്ടണത്തിലെ പ്രധാന തെരുവിൽ പലപ്പോഴും ഞാൻ അവനെ കണ്ടിട്ടുണ്ട്. പതിവ് പോലെ അന്നും കണ്ടു. അച്ഛനോടൊപ്പം ഞാൻ ഒരൊഴിവ് ദിവസം വീട്ടു സാദനങ്ങൾ വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു .ഒരു കെട്ട് സഞ്ചിയും ചുമലിൽ...
കാലം
മഴ തരാതെ
മഴക്കാലം പോയി
തണുപ്പിക്കാതെ
ഡിസംബറും
വരാനിരിക്കുന്നതോ
വരണ്ട വേനൽ