ഇശ്ഖിന്റെ ആകാശം

2423

എന്റെ പ്രണയമേ… വരൂ…,
ആകാശ മേലാപ്പിനപ്പുറത്തേക്ക് നമുക്കൊരു വിരുന്നു പോയാലോ..?
വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി നമുക്കവിടെ പാറി നടക്കാം …
മണ്ണിൽ വിരിയാത്ത പൂക്കളുടെ തേൻ കുടിക്കാം …
ഇവിടെ പിറക്കാത്ത ആത്മാക്കളോട് കൂട്ട് കൂടാം…
ഇശ്ഖിന്റെ പൊരുൾ തേടുന്ന ജിന്നിനോട് നമുക്ക്, നമ്മുടെ കഥ പറയാം…
ഭൂമിയിലേക്ക് കരുണ ചൊരിയാൻ ദൈവത്തോട് സദാ യാചിച്ചു കൊണ്ടിരിക്കാം…!

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത നിയാസ്‌ സി.കെ സാമൂഹ്യ രംഗത്ത്‌ നിറഞ്ഞുനിൽക്കുന്നു. വരന്പനാല-തയ്യിൽ പീടിക സ്വദേശിയാണ്.