കുടുക്കി കെട്ടി

മമ്മാല്യാക്ക തന്‍റെ മകളായ ഫാത്തിമക്കുട്ടിയേയും കൂട്ടി തിരൂരിലെ ഒരു സ്വര്‍ണ്ണക്കടയിലെത്തി. 'മോ‍ക്കൊരു കുടുക്കിക്കെട്ടി മാണം ' മമ്മാല്യാക്ക ജ്വല്ലറിയിലുള്ള പയ്യനോടു പറഞ്ഞു. 'ഏത് മോഡലാ കാക്കാക്ക് വേണ്ടത്' 'മോഡലൊന്നും ഇക്കറീല്ല അതൊക്കെ ഇബക്കെ അറ്യൊള്ളൂ' മമ്മാല്യാക്ക പയ്യനോടു പറഞ്ഞു. ആ സമയത്ത് ഫാത്തിമക്കുട്ടി ഏതോ മായാലോകത്ത് എത്തിയതു പോലെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു. ആദ്യമായാണവള്‍ ഒരു സ്വര്‍ണ്ണക്കടക്കുള്ളിലേക്ക് കയറുന്നത്. അതു കൊണ്ടു തന്നെ വിവിധ വലുപ്പത്തില്‍ പ്ലാസ്റ്റിക്ക്...

ഇരുട്ടിൽ നിന്നും മാറാപ്പുംമേന്തി യിനി കൂരിരുട്ടിലോട്ട്…

ഇരുട്ടിൽ നിന്നും വെളിച്ചം തേടിയുള്ള എന്റെ യാത്ര ഇന്ന് അവസാനിക്കുന്നു. ഒരുപാട് സ്വപ്നംങ്ങൾ കൊണ്ട് തീർത്ത എന്റെ ഡയറി ഞാനെന്റെ വിറക്കുന്ന കൈകളിലേക്കെടുത്തു. ഇന്നലെ വരെ പ്രേതീക്ഷകളാൽ തീർത്ത അക്ഷരങ്ങൾ നിറച്ചതിൽ, ഞാനിന് അവസാനത്തെ വരികൾ തുന്നി ചേർക്കുന്ന പണിപുരയിലാണ്. കാലത്തു അമ്പലത്തിൽ പോയി തൊഴുതു മടങ്ങുമ്പോൾ യീ ദിവസം എന്റെ താനെന്ന് മനസ്സിൽ മന്ത്രിച്ചു .. ... "അമ്മേ ഞാൻ ഇറങ്ങുവാ, നേരം...

ഒരു പ്രണയകഥ

പ്രണയം എന്ന് കേൾക്കുമ്പോൾ ഓക്കാനവും ചർദ്ദിയും വരുന്നവർ താഴെയുള്ള ഈ കഥ ദയവ് ചെയ്ത് വായിക്കരുത്. ഈ കഥ നിങ്ങളുടേതാകാം, അല്ലങ്കിൽ ആൾക്കൂട്ടത്തിലെ ആരുടേതെങ്കിലുമാവാം... അതുമല്ലങ്കിൽ എഴുത്തുകാരന്റെ തൂലിക തുമ്പിൽ വിടർന്ന കാൽപനിക സൗന്ദര്യമാവാം.... അവിചാരിതമായി കിട്ടിയ ഡയറിക്കുറിപ്പുകളിൽ നിന്ന് സ്വാംശീകരിച്ചതാവാം.. ഈ കഥ കടലാസിലേക്ക് പകർത്തുവാൻ സുദൂർ വളവന്നൂരിനെ ഏൽപ്പിക്കപ്പെട്ടതാവാം.. ഈ കോറിയിടപ്പെട്ട, അക്ഷരങ്ങളിലും വാക്കുകളിലും പ്രണയത്തിന്റെ ആസ്വാദനവും ,സ്വത്വബോധത്തിനുള്ളിലെ അടക്കി വെച്ച നിങ്ങളുടെ പ്രണയത്തെ പറ്റിയുംഒരു...

ബിരിയാണി മൊഞ്ച്

"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന്‌ അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ". കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി കണ്ണീരു വാർത്ത് പറയുമ്പോ മനസ്സിൽ ഓരായിരം ചോദ്യങ്ങളായിരുന്നു തിതാചുമ്മക്ക്. "ന്റെ അലിയേ നീ വല്ല്യ താവും വരെ അല്ലേ ഇക്കുഇങ്ങനെ കഷ്ട്ടപെടേണ്ടതൊള്ളൂ.".. ഉറങ്ങി കിടക്കുന്ന തന്റെ മാഗനെനോക്കി അവർ നെടുവീര്പ്പിട്ടു.....

തെക്കെ പുളിമരച്ചോട്

പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ 'ദുരന്തം' ഓര്‍മ്മ വന്നത്.'ദുരന്തം' കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന് കിടക്കുന്നു.അതിനു ചുറ്റും പക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ച് നിര്‍ത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു.തെങ്ങിന്‍ മുകളില്‍ നിന്ന് അണ്ണാന്‍ കുഞ്ഞുങ്ങളും ശബ്ദമുണ്ടാക്കുന്നു.കാക്കകള്‍ ചുറ്റും വട്ടമിട്ട് പറക്കുന്നു.പക്ഷിക്കുഞ്ഞുങ്ങള്‍ നിലത്ത് കിടക്കുന്നു.'അഞ്ച് തലമുറകള്‍'...

മീസാൻകല്ല്

രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല. കുട്ടികൾക്ക്‌ രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല. വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത്‌ പെണ്ണായിരുന്നു. അളുടെ കല്യാണം കഴിഞ്ഞു രണ്ടുകുട്ടികളായി. രണ്ടുവർഷങ്ങൾക്കുമുമ്പായിരുന്നു ഇളയവന്റെ വിവാഹം കഴിഞ്ഞത്‌. രാമു അപ്പോഴും പുരനിറഞ്ഞു നിൽക്കുകയായിരുന്നു. ജാതകദോഷത്തിലേറെ , മുഖത്തിന്റെ വികൃതരൂപമായിരുന്നു അവനെ പുരനിറഞ്ഞുനിർത്തിയത്‌. വർഷങ്ങളുടെ കിതയ്പ്പിനിടയിൽ അവനിൽ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി.ചുണ്ടിൽ വിടരുന്ന ചെറുചിരിയിൽ...

വാരണാസി

കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്‌, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്‌... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ കിടയ്ക്കുകയാണു. അൽപസമയം കഴിഞ്ഞാൽ എന്നെ ചിതയിലേക്ക്‌ എടുത്തു വെക്കും. അനിവാര്യമായൊരു പര്യവസാനം...! എന്റെ ദേഹം അഗ്നി ഏറ്റെടുക്കുന്നതോട്‌ കൂടി ഞാനെന്ന ശരീരവും ജീവിതമെന്ന മിത്തും അതിവിദൂരമായ രണ്ടു കോണുകളിലേക്ക്‌...

നിലാവുപോലെ…

സമയം അർദ്ധരാത്രിയോടടുത്തുതുടങ്ങിയിരിക്കുന്നു. നല്ല നിലാവുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിൽ വീണുടയുന്ന വെള്ളിവെളിച്ചം താഴെ, മണ്ണിനുമീതെ വികൃതമായ നിഴലായി പരന്നു കിടക്കുന്നുണ്ടായിരുന്നു. അയാൾ കട്ടിലിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞുംകിടന്നു. തൊട്ടടുത്ത്‌, കട്ടിലിന്റെ ഇടതുപാർശ്ശ്വത്തിൽ ഭാര്യഗാഢനിദ്രയിലാണ്. രാത്രികഴിച്ച മരുന്നിന്റെ ക്ഷീണമായിരിക്കാം അവളെ തളർത്തിയിട്ടിരിക്കുന്നത്‌. സ്തനത്തിൽ ആദ്യമൊരു മുഴയാണ് കണ്ടത്‌. തുടക്കത്തിൽ വേദനയോ പ്രയാസമോ തോന്നിയില്ല. പിന്നെപ്പിന്നെ അതിനു വേദനയും വലുപ്പവും കൂടിവന്നു. അതായിരുന്നു തുടക്കം. കീമോതൊറോപ്പിയും മരുന്നുകളുമായി വർഷം മൂന്ന്. ജീവിതത്തിലെ നല്ലസായാഹ്നങ്ങളിൽ,...

എലി കയറി….

സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു... "എന്റെ മിസ്റ്റെരിനു... ചായ തീരെ ഇഷ്ട്ടമല്ല... ഞാന്‍ വിടുമോ? എന്നും ഒരു കപ്പു 'ഹോര്‍ലിക്സ്' കൊടുക്കും.. സി.സിഎഫ് "എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും" ഡി.ഡി.എച്ച് അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു... ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. "അയ്യോ... എലി.." പ്യൂണിനെ വിളി... ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ...? പി .പി .പി. "ടിയാന്‍ ഇന്നു ലീവിലാണ്‌.." സി. സി. എഫ്. "അയ്യോ... ഹെന്റെ... പെന്‍ഷന്‍...... പെന്‍ഷന്‍...." ഒരു ടീച്ചര്‍നിലവിളിച്ചു... "സാരമില്ലെന്നെ.. ഇതു അതിനെ ബാധിക്കത്തില്ല" ഡി .ഡി .എച്ച് സമാധാനിപ്പിച്ചു.. ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ചാവിയെടുത്ത് പുറത്തേക്കു ഓടി.. വിലപിടിപ്പുള്ള പുസ്തകങ്ങള്‍ എലി തിന്നാല്‍ സര്‍ക്കാര്‍ അവയുടെ പൈസപിടിക്കും.. ഭാവി.. അയ്യോ... (സ്കൂള്‍ ലൈബ്രറി അത് എപ്പോഴും പൂട്ടികിടക്കും.. ടീച്ചര്‍ക്ക് ഒഴിവുള്ളസമയം കുട്ടികള്കില്ല.. നേരെ മറിച്ചും ഭാഗ്യം.. എങ്ങാനും.. നഷ്ട്ടപെട്ടാല്‍.. ഹെന്റെ.. പെന്‍ഷന്‍..) സ്റ്റാഫ് സെക്രെട്രി  പറഞ്ഞു "..എലിയെ കൊല്ലുന്ന  കാര്ര്യം വറീത് മാഷെഏല്‍പ്പിക്കാം..." "അങ്ങേരു എവിടെ പോയി കിടക്കുവാ..." പി .പി. പി. ങാ.. ഉച്ച കഞ്ഞി വെക്കുന്ന ചേച്ചിയുടെ അടുത്തെങ്ങാനും കാണും.. ചെന്ന് പറ..." സി .സി .എഫ്. പറഞ്ഞത് പോലെ വറീത് മാഷ് കഞ്ഞിപ്പുരയിലാണ്‌.....

മാതൃകാ ബാലൻ

പട്ടണത്തിലെ പ്രധാന തെരുവിൽ പലപ്പോഴും ഞാൻ അവനെ  കണ്ടിട്ടുണ്ട്. പതിവ് പോലെ അന്നും കണ്ടു. അച്ഛനോടൊപ്പം ഞാൻ ഒരൊഴിവ് ദിവസം വീട്ടു സാദനങ്ങൾ വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു .ഒരു കെട്ട് സഞ്ചിയും ചുമലിൽ തൂക്കിയാണ് അവൻ നടന്നിരുന്നത് . "സഞ്ചി വേണോ സഞ്ചി!" സാധനങ്ങൾ വാങ്ങി തിരിച്ചു പോകുന്നവർക്കിടയിലൂടെ ഇടക്കിടെ അങ്ങെനെ വിളിച്ചു കൊണ്ട് ചോദിച്ചു അവൻ അവിടെയെങ്ങും കറങ്ങിത്തിരിഞ്ഞു  കൊണ്ടിരുന്നു . എന്നെക്കാൾ...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS