തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

1397

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ

1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്.ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ താഴെ ചേർത്തിട്ടുണ്ട് 

2. വീടുകളില്‍ നിരീക്ഷണത്തിൽ കഴിയാ൯ തയ്യാറായ വ്യക്തികൾ ആയത് ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്.

3. 14 ദിവസം ബാത്ത് റൂം സൌകര്യമുള്ള മുറിയിൽ തനിച്ചിരിക്കണം. കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായും ഒഴിവാക്കണം.

4. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ആരോഗ്യവകുപ്പ്, പോലീസ്, പഞ്ചായത്ത്, ആര്‍.ആര്‍.ടി എന്നിവയില്‍ നിന്നും വിളിക്കുന്ന ഫോണ്‍കോളുകൾ വ്യക്തി തന്നെ എടുക്കേണ്ടതും സംയമനത്തോടെ മറുപടി പറയേണ്ടതുമാണ്.

5. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ 1 ലിറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ലയിപ്പിച്ച ലായനിയിൽ മുക്കിയ ശേഷം സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.

6. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി ഉപയോഗിക്കുന്ന പാത്രങ്ങൾ/വസ്ത്രം/ മറ്റ് ഉപകരണങ്ങള്‍ എന്നിവ കുടുംബത്തിലെ മറ്റ് അംഗങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
7.പത്രം നിരീക്ഷണത്തിൽ ഉള്ള വ്യക്തി വായിച്ചാൽ റൂമിൽ തന്നെ വെക്കേണ്ടതാണ് 

8. നിരീക്ഷണ കാലത്ത് വീടിനു പുറത്തോ റോഡിലോ പ്രവേശിച്ചാല്‍ വ്യക്തിയെ സര്‍ക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും 10000/- രൂപ പിഴയും കൂടാതെ മറ്റു നിയമനടപടികളും സ്വീകരിക്കുന്നതാണ്.

9. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ തുടര്‍ച്ചയായി കണ്ടാൽ ആയത് മറച്ച് വെക്കാതെ ആരോഗ്യ വകുപ്പിനെയോ അല്ലെങ്കിൽ മറ്റ് ഫോൺ നമ്പറികളിലോ കര്‍ശനമായും വിളിച്ചറിയിക്കേണ്ടതാണ്.

10. നിരീക്ഷണ കാലയളവിൽ മറ്റെന്തെങ്കിലും പ്രയാസങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തികള്‍ക്ക് ഫോൺ മുഖേന അറിയിക്കാവുന്നതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 

1. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ- ഷീബ 9446661143
2.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ -സുരഭി 7012143845
3.മെഡിക്കൽ ഓഫീസർ -9847190439
4.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ -വിനയൻ 9497290188
5. പ്രസിഡണ്ട്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്- 9496047938

6. വൈസ് പ്രസിഡണ്ട്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്-9847858386

7. സെക്രട്ടറി കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്- 9895662300

8. വില്ലേജ് ഓഫീസർ കൽപകഞ്ചേരി -8547615517

ഓർക്കുക,, ക്വാറന്റൈൻ എന്ന് പറഞ്ഞാൽ രോഗം പകരാതിരിക്കാൻ വീട്ടുകാർക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ്അർപ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവർത്തനമാണ്.

നമുക്ക് ഒരുമിച്ച് നേരിടാം
മഹാമാരിയെ

ഓർക്കുക

ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ്
പ്രതിരോധ സേനയുള്ള
സംസ്ഥാനത്തേക്കാണ് തിരിച്ചെത്തുന്നത്,,,
അത് നിലനിർത്തൽ നിങ്ങളുടെ കൂടി ചുമതലയാണ്, ഉത്തരവാദിത്തമാണ്….