അമൂല്യമായ ജലം

3713

വളവന്നൂർ പരസ്പര സഹായ നിധി പെൺകുട്ടികൾക്കു വേണ്ടി മാത്രമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ എഴുതിയ കവിതകളിൽ നിന്നും ഒന്നാമത്തെ സമ്മാനത്തിന് അർഹമായ കവിത.


കവിത സഹദിയ പി. സി

ബാല്യകാലം………..
ആ നല്ലകാലം………
പേമാരിയിൽ കുത്തിച്ചൊരിയുന്ന വെള്ളം…………
ഇടിയും മിന്നു കാറും കോളും…
എന്തൊരു ഭംഗിയായിരുന്നു….
ആ നല്ല കാലം…
കുട്ടികൾക്കെല്ലാം സന്തോഷം…
ആർത്തുല്ലസിച്ചു കളിക്കുന്നു…
കുത്തിച്ചൊരിയുന്ന മഴവെള്ളത്തിൽ….
കടലാസുതോണി ഉണ്ടാക്കുന്നു…
ഇന്നിതാ….
കാലവർഷത്തിൽ പോലും വരണ്ടു കിടക്കുന്ന ഭൂമി…
ഭൂമി കണ്ണുനീർ പൊഴിക്കുന്നു…
അടങ്ങാനാവാത്ത ചുടുവെയിൽ…
നാടിതാ…. വിങ്ങിപൊട്ടുന്നു….
ഒരു തുള്ളി ജലത്തിനായ്…
മനുഷ്യൻ നെട്ടോട്ടമോടുന്നു…
മനുഷ്യാ…. നിന്റെ സ്വാർത്ഥയാണ് ഇതെല്ലാം…
വെള്ളം അമൂല്യമാണ് പാഴാക്കരുത്….
അമൂല്യമായ ജലം കാത്തു സൂക്ഷിക്കുക…..
ആ പഴയ കാലം….
ഇനിയും ഞാൻ കാത്തിരിക്കുന്നു.