അവസാന യാത്ര

മരണമെത്തും നേരത്തു നീ എന്നെ
മാറോട് ചേർത്തു കവിളിൽ തലോടി
കണ്ണുകൾ മെല്ലെ അടച്ചു നെറ്റിയിൽ ചുടു ചുംബനം നൽകി,
യാത്ര പറഞ്ഞു എന്നെ പിരിയണം .

നിന്റെ കവിളിൽ എനിക്ക് നല്കാൻ ചുംബനമില്ലെങ്കിലും
അവസാന ചുടു നിശ്വാസം നൽകി നീ
യാത്രയാകുമ്പോൾ എൻ
കണ്ണുകളിൽ കാണുന്ന അവസാനരൂപം നിന്റേതാകണം…

നിന്നെ പിരിയാൻ എനിക്കിഷ്ടമില്ലെങ്കിലും നീ
വരും മുമ്പേ നിന്നെ വരവേൽക്കാൻ
നിനക്ക് മുൻബെ ഞാൻ പോയേ മതിയാവൂ …

എന്നെ ഓർത്തു നീ കരഞ്ഞ
കണ്ണുകളേക്കാൾ എനിക്കിഷ്ടം നീ
സ്നേഹത്താടെ പുഞ്ചിരിച്ച നിന്റെ ചുണ്ടുകളാണ്…

നിന്റെ പുഞ്ചിരിയോടെ നീ
നൽകിയ ചുടു ചുംബനം നിശ്ചലമായ എൻ
ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…
കരയുവാൻ എനിക്കിഷ്ടമില്ലെങ്കിലും
നിന്റെ കണ്ണുകൾ നിറയരുത് …

ഓ പ്രിയേ നിന്നെ ഓർത്തു ഞാൻ
ഉണർന്ന രാത്രികളിലെ നിദ്രയിൽ…

നീ ….
എനിക്കെല്ലാമായിരുന്നു…
കാത്തിരിപ്പൂ ഞാൻ നിന്നെയും
ഓർത്തു കരയാത്ത രാത്രികളിൽ

ചാരിറ്റി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായ ബഷീറിന്രെ ചെറിയ കുറിപ്പുകൾ ചിന്താവഹമാണ്. യു.എ.ഇ യിൽ ജോലിചെയ്യുന്നു.