ഒരു ലൈക്കിലോരു കിഡ്നി
ഒരു ഷെയറിലോരു കണ്ണ്
ഒരു കമന്റിലോരു ഹൃദയധമനി
നിത്യവും ഇത്രയെണ്ണം പോരെ,
ഘോരഘോരം ഞാൻ
പ്രതികരിക്കുന്നില്ലേ
വ്യവസ്ഥിതികളെ മറിച്ചിടാൻ,
സമരങ്ങൾക്ക് ഐക്യദാർഢ്യമായി
രക്തപുഷ്പങ്ങൾ ടാഗ് ചെയ്യുന്നില്ലേ?
എന്റെ സാമൂഹ്യ പ്രതിബദ്ധത നോക്കൂ.
രാസായുധങ്ങളെ കുറിച്ചും
പാതിവെന്ത കുഞ്ഞുങ്ങളെ കുറിച്ചും
ഭരണവേഴ്ച്ചകളെ കുറിച്ചും
ഫേസ്ബുക്കിൽ
ഞാനിട്ട പോസ്റ്റുകള്ക് കിട്ടിയ
പ്രതികരണം കണ്ടില്ലേ,.
ഒരുരോമം കൊഴിയാതെ
ഒറ്റദിവസം കൊണ്ട് ഇത്രയൊക്കെ
ഈ തണുത്തമുറിയിലിരുന്ന്
ഞാൻ ചെയ്യുന്നില്ലേ..