എലി കയറി….

1354

സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു… “എന്റെ മിസ്റ്റെരിനു… ചായ തീരെ ഇഷ്ട്ടമല്ല… ഞാന്‍ വിടുമോ? എന്നും ഒരു കപ്പു ‘ഹോര്‍ലിക്സ്’ കൊടുക്കും.. സി.സിഎഫ്
“എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും” ഡി.ഡി.എച്ച്
അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു…
ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. “അയ്യോ… എലി..”
പ്യൂണിനെ വിളി… ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ…? പി .പി .പി.
“ടിയാന്‍ ഇന്നു ലീവിലാണ്‌..” സി. സി. എഫ്.
“അയ്യോ… ഹെന്റെ… പെന്‍ഷന്‍…… പെന്‍ഷന്‍….” ഒരു ടീച്ചര്‍നിലവിളിച്ചു…
“സാരമില്ലെന്നെ.. ഇതു അതിനെ ബാധിക്കത്തില്ല” ഡി .ഡി .എച്ച് സമാധാനിപ്പിച്ചു..
ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ചാവിയെടുത്ത് പുറത്തേക്കു ഓടി.. വിലപിടിപ്പുള്ള പുസ്തകങ്ങള്‍ എലി തിന്നാല്‍ സര്‍ക്കാര്‍ അവയുടെ പൈസപിടിക്കും.. ഭാവി.. അയ്യോ… (സ്കൂള്‍ ലൈബ്രറി അത് എപ്പോഴും പൂട്ടികിടക്കും.. ടീച്ചര്‍ക്ക് ഒഴിവുള്ളസമയം കുട്ടികള്കില്ല.. നേരെ മറിച്ചും ഭാഗ്യം.. എങ്ങാനും.. നഷ്ട്ടപെട്ടാല്‍.. ഹെന്റെ.. പെന്‍ഷന്‍..)
സ്റ്റാഫ് സെക്രെട്രി  പറഞ്ഞു “..എലിയെ കൊല്ലുന്ന  കാര്ര്യം വറീത് മാഷെഏല്‍പ്പിക്കാം…”
“അങ്ങേരു എവിടെ പോയി കിടക്കുവാ…” പി .പി. പി.
ങാ.. ഉച്ച കഞ്ഞി വെക്കുന്ന ചേച്ചിയുടെ അടുത്തെങ്ങാനും കാണും.. ചെന്ന് പറ…” സി .സി .എഫ്.
പറഞ്ഞത് പോലെ വറീത് മാഷ് കഞ്ഞിപ്പുരയിലാണ്‌.. അവര്‍സംസാരിച്ചിരിക്കുകയാണ്.. (പുള്ളി കഞ്ഞി വെക്കുന്നകറുത്ത സുന്ദരിയുടെഫാനാണ്..)
അങ്ങനെ വറീത് മാഷ് എലിയെ പിടിക്കാന്‍ തുടങ്ങി.. ഹോ.. ഇന്നുക്ലാസ്സില്‍ പോവെണ്ടല്ലോ?.