കാവപ്പുര കഥ പറയുന്നു

കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കിഴക്കും, വടക്കും, വിശാലമായ കൃഷി സ്ഥലമായിരുന്നു. നെൽകൃഷിക്കു പുറമെ ഇവിളയും ഈ സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്നു. അക്കാലങ്ങളിൽ കൃഷിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ജീവിതം. കാട്ടുമൃഗങ്ങളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും കവർച്ചക്കാരിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്ത് ഒരു കാവൽ പുര ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം ജനവാസം അധിക്കരിക്കുകയും മറ്റു ശല്യങ്ങൾ ഇല്ലാതാകുകയും ചെയ്തപ്പോൾ ഈ കാവൽപുര കാവൽക്കാരില്ലാതെ ശുന്യമായി കിടന്നു.

പിന്നീട് 1870 നു ശേഷം അക്കാലത്തെ തറവാട്ടുകാരണവരുടെ താത്പര്യത്തോടെ പ്രസ്തുത കാവൽപുര (കാവപ്പുര എന്ന നാമത്തിലായി) വൃത്തിയാക്കി ചെറിയ നിസ്ക്കാരപ്പള്ളി രൂപത്തിലാക്കുകയും സമീപവാസികൾ നിസ്ക്കാരം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏകദ്ദേശം 1880 കാലങ്ങളിൽ വീണ്ടും പള്ളി വികസിപ്പിക്കുകയും ജുമുഅ നിസ്ക്കാരം തുടങ്ങുക്കയും ചെയ്തതോടെ കാവപ്പുര മഹല്ല് നിലവിൽ വന്നു. (ഇതിന് മുൻപ് മഹല്ല് കാനാഞ്ചേരി ആയിരുന്നു)

ചരിത്രം തുടരുംബോൾ പള്ളിലെക്ക് മുദരിസ് ആയി ദർസ് തുടങ്ങുന്നതിന് മഹാനായ മുസ മുസ്ലിയാർ അവർക്കൾ വരികയും കാവപ്പുര പള്ളിയിൽ ദർസ് ആരംഭിക്കുകയും ചെയ്തു. ഇലാഹി പ്രിതിക്ക് വേണ്ടി അതി സാഹസികമായ ആത്മസമരത്തിന്റെ വഴിയിലേർപ്പെട്ട് സൃഷട്ടാവിനോടടുത്ത മഹാനാണ് മഹാനായ വലിയുള്ള ഹി മൂസ മുസ്ലിയാർ ഉപ്പാപ്പ. സൂഫിവര്യനും തികഞ്ഞ കർമ്മ ശാസ്ത്ര പണ്ഡിതനും നഹ്വ്വ്, സ്വർഫ്, തസവ്വുഫ്, അഖാഇദ് തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭനായിരുന്നു മഹാനവർകൾ. സ്വതന്ത്ര സമര കാലത്ത് നാടിന്റെ പ്രധാന ശിൽപ്പി ആയിരുന്നു. നാട്ടുകാർക്ക് ധൈര്യം പകരുകയും മഹാനവർകൾ എന്ത് പ്രയാസമുണ്ടങ്കിലും ബുദ്ധിമുട്ടുന്നങ്കിലും അദ്ദേഹത്തെ സമീപിക്കുമായിരുന്നു. നാദാപുരത്തെ അശൈഖ സീറാസിയിൽ ഖാദിരി ത്വരീഖത്ത് സ്വീകരിച്ച മഹാൻ പ്രസ്തുത ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു. ദർസിലെ ചിലവിനും വിളക്കിലെ മണ്ണെണ വാങ്ങുന്നതിനും കൃഷി ചെയ്തും മറ്റു കണ്ടെത്തിയിരുന്നു. മഹാനവർകളുടെ നേതൃത്വത്തിൽ അക്കാലത്ത് ഉണ്ടാക്കിയതാണ് കാവപ്പുര പള്ളിക്ക് താഴെ കാണുന്ന കുളം. ആകർഷണീയ സ്വഭാവത്തിന്റെ ഉടമയും സത്യമെന്ന് തോന്നുന്നത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടിയില്ലാത്തവരുമായിരുന്നു മതപരമായ വിഷയങ്ങളിൽ യാതാരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. ഒട്ടേരെ അത്ഭുതങ്ങളും അവരിൽ നിന്ന് ദൃശ്യമായതായി മഹാനവർകളുടെ കാലക്കാർ പറയുന്നു.

ഒരിക്കൽ പോക്കിരിത്തരവും അടിപിടിയുണ്ടാക്കലും പതിവാക്കിയ മൊയ്തീൻ എന്നയാൾ തന്റെ പ്രായമേറിയ അയൽവാസിയെ അക്രമിച്ചതായി മഹാനിൽ പരാതി നൽകപ്പെട്ടു. ഉടനെ മഹാൻ ചോദിച്ചു. നിന്നെ തല്ലാൻ മൊയ്തീനെന്താ ഭ്രാന്തുണ്ടോ? പിന്നെ സമാദാനിപ്പിച്ച് വീട്ടിലെക്ക് അയച്ചു. അദ്ദേഹം വിട്ടിലെത്തിയപ്പോൾ മൊയ്തീൻ ഭ്രാന്തായി നടക്കുന്നത് കണ്ടു. ഇതറിഞ്ഞ മൊയ്തീന്റെ മാതാപിതാക്കൾ മഹാനവർകളോട് ക്ഷമ ചോദിച്ചു. അവിടുന്ന് ശരിയായി കൊള്ളുമെന്നും അവനോട് നല്ല നിലയിൽ നടക്കാൻ പറ എന്ന് പറഞ്ഞു. അതോടെ ഭ്രാന്ത് മാറി.

മഹാനവർകളുടെ ശിക്ഷ ഗണത്തിൽ പ്രമുഖരായ വലയുള്ളഹി കൂരിയാട് തേനു മുസ്ലിയർ ,മണ്ടായപ്പോത്ത് കൊച്ചുണി മൂപ്പൻ, മൂസ്ലിയരുടെ മകൻ മുഹമ്മദ് മുസ്ലിയാർ (അദ്ദേഹം നാദാപുരത്ത് മറവിട്ട് കിടക്കുന്നു) മറ്റു തുടങ്ങിയ വലിയ പണ്ഡിത ശിക്ഷ്യൻ മാരുണ്ടായിരുന്നു. മഹാനവർകൾ ശഹബാൻ മാസത്തിൽ (ക്രിസ്താപ്തം:1924) ഈ ലോകത്തോട് വിട പറഞ്ഞു. കാവപ്പുര ജുമാ മസ്ജിദിന്റെ മുൻവശത്ത് മറവ് ചെയ്തിരിക്കുന്നു.

കാവപ്പുര ജുമാസ്ജിദിന്റെ പടിഞ്ഞാറ് വശത്ത് അന്ത്യവിശ്രമo കൊള്ളുന്ന വലിയുല്ലാഹി കുഞ്ഞിഖാദിർ മുസ്ലിയാർ ഉപ്പാപ്പ. ചെറുപ്പത്തിലെ മറ്റു കുട്ടിക്കളിൽ നിന്ന് വ്യത്യസ്ഥമായി ഒരു യുക്തിയിലും സൂഷ്മതയിലുമാണ് അവിടുന്ന് ജീവിച്ചത്. പ്രാഥമിക പഠനം കാവപ്പുര പളളിയിൽ തന്നെയായിരുന്നു മൗലാനാ മുഹമ്മദ് മുസ്ലിയാരായിരുന്നു ഗുരുനാഥൻ. ശേഷം സാത്വികനും പ്രപഞ്ച ത്യാഗിയുമായ വലിയുളളായി ആലുവയി അബൂബക്കർ മുസലിയാർ ശിഷ്യത്വം സ്വീകരിച്ചു. തന്റെ ശിഷ്യത്വം സ്വീകരികാനെത്തിയ കുഞ്ഞി ഖാദർ മുസ്ലിയാരെ ശിഷ്യത്വം സ്വീകരിച്ചു. തന്റെ ശിഷ്യത്വം സ്വീകരിക്കാനെത്തിയ കുഞ്ഞി ഖാദർ മുസ്ലിയാരെ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കിയാണ് ആലുവായി അബുബക്കർ മുസ്ലിയാർ ശിഷ്യനാക്കിയത്. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന കുഞ്ഞിഖാദർ മുസ്ലിയാർ തമാശകളൊന്നും പറയില്ലായിരുന്നു. പകൽ മുഴുവൻ നോമ്പും രാത്രി സമയങ്ങളിൽ ആരാധനമായിരുന്നു. ആലുവയി അബൂബക്കർ മുസ്ലിയാരോടൊത്തുള്ള നീണ്ട കാല ഹവാസത്തിന് ശേഷം ജന്മനാടായ കാവപ്പുരയിൽ അൽപം കഴിച്ചുകൂട്ടി, ഇടക്കിടെ അവിടെ നിന്നും കാൽനടയായി മമ്പുറം സിയാറത്തിന് പോകാറുണ്ടായിരുന്നു. ഇതിനിടയിൽ മമ്പുറം തങ്ങളെ സ്വപ്നത്തിൽ കാണാനിടയായി. ഇത്ര ബുദ്ധിമുട്ടി ഇവിടെ വരുണ്ട എന്നും തിരൂരങ്ങാടി വലിയ പള്ളിയുടെ താഴെ കീരിപ്പള്ളിൽ താമസിക്കാനും പറഞ്ഞു. നീണ്ട കാലത്തെ താമസത്തിന് ശേഷം അസുഖം കാരണം ബന്ധുക്കൾ സ്വന്തം നാടായ കാവപ്പുരയിലേക്ക് കൊണ്ട് വന്ന. കുടുതൽ ദിവസും കഴിയും മുമ്പ് മരണപ്പെടുകയും ചെയ്തു. അങ്ങനെ ഒരു പാട് മഹ്ത്തുക്കളുടെ കഥ പറയാനുണ്ട് ഈ ഗ്രാമത്തിന്. മത വിജ്ഞാനരങ്കത്ത് ഉയർച്ചയിലെക്ക് നയിച്ച ദർസ്സ് സംവിധാനം തുടർന്ന് കൊണ്ടിരിന്നു. ഒരുപാട് പണ്ഡിതന്മാരെ ഈ ഗ്രാമം വാർത്തെടുത്തു.

കോഴിക്കോട് ജോലി ചെയ്യുന്ന ജുനൈദ് കിട്ടുന്ന ഇടവേളകളിൽ പഴയ നാട്ടു ചരിത്രങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ വ്യപൃതനാണ്. കാവപ്പുരയിലും പരിസരങ്ങളിലും സാമൂഹിക സാംസ്കാരിക കാരുണ്യ മെഘലകളിൽ പ്രവർത്തിക്കുന്നു.