പൊതു പ്രവർത്തകർക്ക് മാതൃകയായി കന്മനം പോത്തനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർ

By: അബ്ദുൽ റഷീദ് കൻമനം

പോത്തനൂർ : പൊതുപ്രവർത്തകർ നാടിന് ചെയ്യേണ്ട സേവനങ്ങൾ എന്തൊക്കെയെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തരികയാണ് പോത്തനൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ പ്രവർത്തകർ.

രോഗിയായ വ്യക്തിക്ക് തന്റെ വീട്ടിലേക്കുള്ള വഴി ഇടവഴിയായതിനാൽ വീൽചെയറിൽ പോലും സഞ്ചരിക്കാൻ കഴിയാതെ വന്നപ്പോൾ കെഎംസിസിയുടെയും നല്ലവരായ പാർട്ടി പ്രവർത്തകരുടെയും സാമ്പത്തിക സഹായത്താൽ മുസ്ലിം ലീഗ് പ്രവർത്തകർ ആ ഇടവഴി കോണ്ഗ്രീറ്റ് ചെയ്ത് കൊടുത്തു ആ വഴി ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

കെഎംസിസിയുമായി സഹകരിച്ച് ഇടവഴികൾ നല്ല രീതിയിൽ സഞ്ചാര യോഗ്യമാക്കുകയും ശക്തമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശത്ത് കുഴൽ കിണറുകൾ നിർമിക്കുകയും പ്രദേശത്തെ നിർധരരായ / ആരും ആശ്രയമില്ലാത്ത രോഗികളെ ഏറ്റെടുത്തു ശുശ്രൂഷിക്കുകയും തുടങ്ങിയ ഒട്ടനവധി സേവനങ്ങളാണ് പോത്തനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർ ചെയ്ത് കൊണ്ടിരിക്കുന്നത്.

വാർഡ് മെമ്പർ ഇബ്രാഹീം എന്ന കുഞ്ഞിപ്പ ഈ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെയുള്ളത് പാർട്ടി പ്രവർത്തകർക്ക് വലിയ പ്രചോദനമാണ്.

ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല മാതൃകയാണ് വളവന്നൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കുഞ്ഞിപ്പ.

മുഴുസമയ രാഷ്ട്രീയ പ്രവർത്തകനല്ലാതിരുന്നിട്ടും വളവന്നൂരിലെ ഒരു പ്രമുഖ പാർട്ടി നേതാവിനെ പരാജയപ്പെടുത്തി എല്ലാവരെയും ഞെട്ടിച്ച ഇദ്ദേഹം തന്റെ ജനപ്രതിനിധിയായുള്ള / മുഴു സമയ രാഷ്ട്രീയ പ്രവർത്ഥനത്തിലേക്കുള്ള കടന്ന് വരവ് തിരഞ്ഞെടുത്ത ജനങ്ങൾക്ക് തങ്ങളുടെ തീരുമാനം തെറ്റിയില്ല എന്ന് തെളിയിക്കുന്നതാണ്.

തന്റെ വാർഡിലേക്ക് നേടിയെടുക്കാൻ കഴിയുന്ന പരമാവധി പദ്ധതികൾ എത്തിക്കുന്നതോടൊപ്പം പാർട്ടി പ്രവർത്തകരോടൊപ്പം സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.

പ്രാദേശിക മുസ്ലിം ലീഗിന്റെ നേതൃത്വവും യൂത്ത് ലീഗ് , എം. എസ്. എഫ് പ്രവർത്തകരും ഈ വിധ ജനസേവന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു.

നമ്മുടെ നാട്ടിലെ എല്ലാ പൊതു പ്രവർത്തകർക്കും പോത്തനൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ പ്രവർത്തകരിൽ മാതൃകയുണ്ട്.

എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും പൊതുപ്രവർത്തകർക്ക് ഇത് പോലെ നാടിനെയും നാട്ടുകാരെയും സേവിക്കാനുള്ള സന്മനസ്സ് ഉണ്ടാവട്ടെ.

വീഡിയോ കാണാം.