ഉമ്മുക്കുലുസു

1086

വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
“എങ്ങന്യാ….. ആദ്യായിട്ടാ….. സാരിയുടുക്കുന്നെ…”
സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
” ….നന്നായിട്ടുണ്ട്… ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ…..”
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന് എന്നെ പഠിപ്പിച്ചത് ഭാര്യയായിരുന്നു.