പാരതന്ത്ര്യത്തിന്‍ കയ്പ്പില്ലാ
അനന്ത വിഹായസ്സിലേക്കു നീ പറന്നുയരുന്നു
പുതു നാമ്പിനു വിത്തിറക്കി നീ അകലേക്കു മറയുന്നു
നീ പൊട്ടി വീണ വൃക്ഷം
ഞാന്‍ ഉതിര്‍ന്നു വീണ പാത്രം
നൊന്തെരിഞ്ഞതു
രണ്ടു മാറുകള്‍
നിന്‍റെ ചൂടും ചൂരും എന്‍റെയുള്ളിലും ആറാതെ കിടപ്പുണ്ട്
നിന്നില്‍ പറ്റിയതൊക്കെയും
എന്നിലും പറ്റി പിടിച്ചുണ്ട്
നീ വിത്തിട്ടു പോയ ഇടങ്ങളില്‍ ഞാനും മുളയിട്ട് തുടങ്ങിയിരുന്നു
നാം പാകിയതൊക്കെയും പൂക്കും തളിര്‍ക്കും തലമുറകള്‍ കായ്ച്ചു നില്‍ക്കും
എല്ലാം അറ്റു പോയ എനിക്കിന്നു കൂട്ടു നരപ്പാടു വീണ വെള്ള നൂലുകള്‍ മാത്രം
നിന്‍ നിയോഗം തീര്‍ന്നു നിന്‍ വെള്ളിച്ചരടുകളും മണ്ണിലലിഞ്ഞു തീര്‍ന്നു
ഇന്നും ഞാന്‍ ഏകനായ്
ഇവിടെ നില്‍പ്പൂ എന്‍ നിയോഗമെന്തെന്നറിയാതെ
എന്നെനിക്കു മണ്ണിന്‍ വിളി എത്തുമെന്നറിയാതെ.