കലണ്ടർ

2910

ചുമരിലെ ആണിയിൽ
തളച്ചിട്ട കലണ്ടർ
തൂങ്ങിയാടുമ്പോൾ
ഓർമ്മകളിൽ ചില ദിനങ്ങൾ തിളങ്ങി നിൽക്കുന്നു
വർഷങ്ങളെ മാസങ്ങളാക്കി ദിവസങ്ങളെ കള്ളികളാക്കി
ജീവിതത്തോട് അടുപ്പിക്കുന്നു
ഇന്ന് മഴയാണ്
കലണ്ടറിലെ ജൂൺ മാസം
കണ്ണുകളിൽ സ്വപ്നങ്ങൾ നെയ്ത്
പാതി ഉറക്കത്തിൽ ഉണരുമ്പോൾ
കടന്ന് പോയവർഷങ്ങളിൽ
ചില ദിനങ്ങളെ ഞാൻ പ്രണയിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.