അക്ഷരമേ നീയെത്ര പുണ്യം ! നിന്‍റെ വെളിച്ചം എത്ര
തമസ്സിന്‍റെ മേടുകളെ പ്രകാശിപ്പിച്ചു
രത്നാകരനെന്ന മോഷ്ടാവ് മഹത്തുവായത് നിന്നിലാണ്
പരാശാരന്‍റെ പുത്രന്‍ മുക്കുവ പെണ്ണിനു പിറന്നവന്‍ വ്യാസനായതും നിന്നിലാണ്
ഇരുണ്ട യുഗത്തിലെ കാടന്മാരെ ദിവ്യ സംസ്കാരത്തിന്‍റെ വക്താക്കളാക്കിയതും നീയാണ്
നിനക്ക് കാതുണ്ട് ഹൃദയമുണ്ട് എല്ലാം കണ്ടു തിരുത്താന്‍ കണ്ണുണ്ട്
നിന്‍റെ മൂര്‍ച്ചയോളം വരില്ല വാളിനെന്നു ചൊല്ലീ നെപ്പോളിയന്‍
തിന്നു കൊഴുത്തേമ്പക്കമിട്ടവര്‍
പ്രഭു ജനങ്ങള്‍, നമ്പ്യാരുടെ കയ്യിലെ വടിയും കൊടുത്ത അടിയും നീയായിരുന്നു
ലൈല മജ്നു പിറന്നതും തോമസ് പെയ്നും റൂസ്സോയും വിപ്ലവ ഗീതം രചിച്ചതും നിന്നിലാണ്
നീ കാലത്തെ ജയിച്ചവന്‍ അമര്‍ത്യന്‍
നിന്നെ ജയിച്ചിട്ടില്ലൊന്നുമീ പരത്തില്‍
പ്രണയത്തിന്‍റെ ദൂതനായ് വിപ്ലവത്തിന്‍റെ ജ്വാലയായ്
ഇരുളിലെ വെളിച്ചമായ് നീ വളരും പടരും യുഗാന്തരങ്ങള്‍ക്കുമപ്പുറം.