കര്‍ണ്ണാ! നീ വിപ്ലവ നക്ഷത്രമത്രേ..
മഹാഭാരത ചരിതം നിന്‍റേതല്ല
പക്ഷേ കര്‍ണ്ണാ! അച്ചരിതത്തിലെ വീരന്‍ നീ തന്നെ
കുന്തിക്കു പിറന്ന നിന്‍ നിയോഗം പെറ്റ കുലത്തോടു പോരാടാന്‍
അശ്വം കണക്കേ കുതിച്ച നിന്‍ ബലം അര്‍ക്കനാം അച്ഛന്‍ ധരിപ്പിച്ച കവച കുണ്ഠലങ്ങള്‍
നിന്‍ ധര്‍മ്മ നിഷ്ഠ ശത്രുവെന്നറിഞ്ഞും നീ നിന്‍ രക്ഷയെ ദാനം നല്‍കി
അനുജനെയ്ത അസ്ത്രം
നിന്നെ അരുണ ശോണിമയേറ്റു ചരിത്രമേറ്റി
ഇന്നിവിടെ വീണ്ടും നിന്‍ നാമം കേള്‍പ്പൂ ഞാന്‍
‘നീതി’ കൂടെയുള്ള കര്‍ണ്ണന്‍
തൊലിക്കറയുടെ വാളേറ്റൊരു കര്‍ണ്ണന്‍
പടവെട്ടുന്നു ‘നീതിയിട്ട’ സ്വന്തം വര്‍ഗ്ഗത്തോട്
ഇന്നിപ്പോ കേള്‍ക്കുന്നു അവനും ചരിത്രമാകുമെന്ന്
സ്വന്തത്തോ
ടെതിരിട്ടവന്‍
‘നീതി’ യെ ഒപ്പം കൂട്ടി ഇരുമ്പഴി
യേറുമെന്ന്
ഇവനും പൂട്ടൊരുക്കീ സഹജര്‍
കാലം ഇനിയും വരും അനീതി ഉയിര്‍ കൊണ്ടിടങ്ങളില്‍ നീ വീണ്ടും പിറക്കും എതിരിടും നീതിക്കായ് പട പൊരുതും കാരണം
നീ ചരിത്രമാണ് കര്‍ണ്ണാ.. നീ തന്നെ വിപ്ലവ നക്ഷത്രവും.