സെക്രട്ടറി ചെടികൾ
വെയിലറിയാത്ത ചില
ചട്ടിച്ചെടികളുണ്ട്
ഓഫീസ് മുറികളിൽ,
മഴയെ കുറിച്ചവക്ക്
കേട്ടറിവുപോലുമില്ല.
മോണിറ്ററിലേക്കുള്ള
എത്തിനോട്ടം മാത്രമാണ്
പുറംലോകത്തേക്കുള്ള കാഴ്ച.
തളിർക്കണമെന്നോ,
പുഷ്പിക്കണമെന്നോ,
കായ്ക്കണമെന്നോ,
അവക്കൊരു വിചാരവുമില്ല
ചില സെക്രെട്ടറികളെപ്പോലെ!