നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയുമായി ഗ്രീൻ ചാനൽ

ശറഫുദ്ദീൻ വാരണാക്കര

899

വാരണാക്കര: അർഹരായ നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ “എജു-സപ്പോർട്ട്” എന്ന പദ്ധതിക്ക് വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റര് എജുക്കേഷൻ വിംഗ്‌ തുടക്കം കുറിച്ചു.

ഒന്ന് മുതൽ ഏഴ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു വർഷത്തെ പഠന ചെലവാണ് കൾച്ചറൽ സെന്റര് വഹിക്കുക. പാഠ്യ വിഷയങ്ങളിൽ പ്രാവീണ്യം കാണിക്കുകയും സാമ്പത്തികമായി പ്രയാസ പെടുകയും ചെയുന്ന പത്തു വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുക.

വളവന്നൂർ പഞ്ചായത്തിലെ പതിമൂന്ന്, പതിനാല് വാർഡിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഈ പദ്ധതിയുടെ അപേക്ഷ ഫോമുകൾ വാരണാക്കര എ.എം.എൽ.പി സ്കൂൾ, കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂൾ, തുവ്വക്കാട് എ.എം.യു.പി സ്കൂൾ, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റര് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9446 359746, 9995 671234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
അപേക്ഷിക്കേണ്ട അവസാന തിയ്യതി. 31മെയ്2017