ജീവിതമാകട്ടെ ലഹരി

2596

മദ്യം എല്ലാ തിന്മകളുടേയും താക്കോലാണെന്ന് പറഞ്ഞത് പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ഇന്ന് എല്ലാവരും ജീവിതത്തിലെ ആനന്ദവും തേടി നടക്കുകയാണ് എവിടെ ഇത്തിരി സന്തോഷം ലഭിക്കും എന്നതാണ് എല്ലാവരുടെയും ചിന്ത. എല്ലാം മറന്നുല്ലസിക്കാനായി പലരും ആശ്രയിക്കുന്നത് മദ്യം, മയക്കു മരുന്ന്, പുകയില ഉത്പന്നങ്ങള്‍ പോലെയുള്ളവയിലാണ്.

സങ്കടം വന്നാല്‍ ഒരു പെഗ് പിടിപ്പിക്കുന്ന സ്റ്റഫടിക്കുന്ന യുവതലമുറയാണ് നമുക്ക് ചുറ്റുമുള്ളത്. തമാശക്ക് കൂട്ടുകാരുടെ മുന്നില്‍ തന്‍റെ ‘ആണത്തം’ തെളിയിക്കാന്‍ വേണ്ടി മാത്രം ഊതി വിട്ടു തുടങ്ങുന്ന പുകച്ചുരുളുകളില്‍ നിന്ന് അത്യന്തം അപകടകരമായ മയക്കു മരുന്നുകളിലേക്ക് അവര്‍ എത്തപ്പെടുന്നു.

എല്ലാറ്റിനും ലഹരിയില്‍ അഭയം കണ്ടെത്തുന്നവര്‍, അവര്‍ ആദ്യം മദ്യം കുടിക്കുന്നു പിന്നെ മദ്യം അവരെ കുടിക്കുന്നു. പാമ്പിനെ കൊണ്ട് കടിപ്പിച്ച് രണ്ടും മൂന്നും ദിവസം മയങ്ങി കിടക്കുന്ന രീതി വരെ എത്തി തുടങ്ങിയിരിക്കുന്നു ലഹരിയുടെ മൂര്‍ദ്ധന്യത.

നമുക്കെല്ലാമുള്ളത് ഒരു ജീവിതമാണ്. ജീവിതം കയറ്റിറക്കങ്ങളുടെ സമ്മിശ്രണമാണ്. ജീവിതത്തെ ലഹരിയായി കാണുന്നവന് മറ്റു ലഹരികളെ തേടി പോകേണ്ടതില്ല.
തന്‍റെ കുടുംബത്തെ പോറ്റുന്നതില്‍ സന്തോഷം കാണാന്‍ കഴിയുന്നവന് മക്കളെ താലോലിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവന് മറ്റുള്ളവനെ സഹായിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവന് ഉള്ളതില്‍ തൃപ്തിപ്പെട്ടവന് അവന് കള്ളിനോ കഞ്ചാവിനോ അടിമയാകേണ്ടതില്ല കാരണം അവന്‍റെ ജീവിതമാണവന്‍റെ ലഹരി.

ലഹരി വസ്തുക്കളെ ഒഴിവാക്കി ജീവിതത്തെ ലഹരിയായി കാണാന്‍ നമുക്ക് സാധിക്കട്ടെ അവിടെ സന്തോഷവും സ്നേഹവും പിറവി കൊള്ളുന്നു