നിര്‍ത്താം നമുക്കീ ചോരക്കളി

3673

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും മറ്റും പേരില്‍ ചോരപ്പുഴകള്‍ ഒഴുക്കികൊണ്ട്.

കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പഴയ ഹമ്മുറാബിയന്‍ നിയമ സംഹിതയില്‍ വിശ്വസിച്ച് പാടത്ത് കിട്ടിയത് വരമ്പത്തു തീര്‍ത്തു കൊണ്ട്. അപ്പോള്‍ ശിഥിലമാകുന്നത് ഒരു മനുഷ്യ ജീവന്‍ മാത്രമല്ല ഒരു കുടുംബം കൂടിയാണെന്ന സത്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്.

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം എന്നു പറഞ്ഞ് കൊണ്ടാണ്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ട് എഴുപതാണ്ടുകള്‍ കഴിഞ്ഞു ഇന്നും യുദ്ധങ്ങളും അധിനിവേശങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
അതു പോലെ തന്നെയാണ് ഇത്തരം കൊന്നവനെ കൊല്ലുന്ന രീതിയും അതിന് അവസാനമില്ല.

നിര്‍ത്താം നമുക്കീ ചോരക്കളി അല്ലെങ്കില്‍ ഈ ‘കൊടുക്കല്‍ വാങ്ങല്‍’ തുടരും പഴയ വടക്കന്‍ പാട്ടുകളിലെ കുടിപ്പകകള്‍ പോലെ തലമുറകളിലേക്ക് ഈ പക പോക്കലുകള്‍ കൈമാറ്റം ചെയ്യപ്പെടും .

‘മാ നിഷാദ പ്രതിഷ്ടാം ത്വം
അഗമ ശാശ്വതീ സമഃ’
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സിരയില്‍ ചോര തന്നെ ഒഴുകുന്ന നരന്‍ നമുക്ക് നരാധമനാവാതിരിക്കാം.