വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു

രാധാകൃഷ്ണൻ സി.പി

2196

പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീകരിച്ച പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാനത്തോടനുബന്ധിച്ച് നാട്ടുകാരും രക്ഷിതാക്കളും വിദ്യർത്ഥികളും പങ്കെടുത്ത ഘോഷയാത്ര

നവീകരണം പൂർത്തിയാക്കിയ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടം

പഞ്ചായത്ത് മെമ്പർ പി.സി നജ്മത്ത് അദ്ധ്യക്ഷയായിരുന്നു. സ്കൂളിന്റെ ലോഗോ കൽപ്പകഞ്ചേരി പഞ്ചായത്ത്പ്രസിഡണ്ട് എൻ. കുഞ്ഞാപ്പു പ്രകാശനം ചെയ്തു. സ്കൂളിന് പൂർവ വിദ്യാർത്ഥി സംഭാവന ചെയ്ത കമ്പ്യൂട്ടർ പ്രിന്റർ വളവന്നൂർ പഞ്ചാ. വൈസ് പ്രസിഡന്ര്  വി.പി. സുലൈഖ ഏറ്റുവാങ്ങി. ജി.സി.സി ക്ലോസ് ഫ്രണ്ട്സ് സഖാക്കൾ സ്കൂളിന് നൽകിയ മാലിന്യ സംസ്കരണ യൂണിറ്റ് സമർപ്പണം വി.ശശി നിർവഹിച്ചു.

ഘോഷയാത്രയുടെ മുൻനിര

പഞ്ചായത്തംഗങ്ങളായ എം അബ്ദുറഹിമാൻ ഹാജി, പടിയത്ത് സുനി, ടി.പി മറിയാമു, പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ്, പി.സി കബീർ ബാബു, കടമ്പിൽ നാസർ ഹാജി, എ.അബദുറഹിമാൻ മാസ്റ്റർ, പി.സി ഇസ്ഹാഖ്, സി.പി.രാധാകൃഷ്ണൻ, കെ.എം ഹനീഫ, സി.സൈതാലി, സ്കൂൾ ലീഡർ കെ.കാർത്തിക് പ്രസംഗിച്ചു. പി.ടി ബീരാൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് സ്വാഗതവും വി.വൈ മേരി നന്ദിയും പറഞ്ഞു.