കരിയർ ഗൈഡൻസ് സെമിനാർ

3039

എസ്.എസ്.എൽ.സി, പ്ലസ് ടു (+2) പഠനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്ന സമയമാണല്ലോ ഇത്. വ്യത്യസ്ത മേഖലകളിൽ  വിവിധ പഠന ശാഖകളും തൊഴിൽ മേഖലകളും നമുക്കിന്ന് ലഭ്യമാണ്. അവയിൽ നിന്ന് വിദ്യാർത്ഥിയുടെ കഴിവിനും അഭിരുചിക്കും താല്പര്യത്തിനും അനുസരിച്ച്, മികച്ചവ തെരഞ്ഞെടുത്ത് മുന്നേറുമ്പോഴാണ്‌ കരിയറിൽ വിജയിക്കാനാകുന്നത്. കോഴ്‌സുകളുടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള  സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കുന്നതിന് വേണ്ടി കൽപകഞ്ചേരി മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. 2017 മെയ് 15 ന് ഉച്ചക്ക് 1.30 ന് കടുങ്ങാത്തുകുണ്ട് മൈൽസ്-ൽ  വെച്ച് നടക്കുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർക്ക്  മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0494 2437033, 9447417791