മൈൽസ് വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന്.

2227

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്- മൈൽസ് നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ക്യാച്ച് ദെം യംഗ്’ ലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 വ്യാഴാഴ്ച നടത്തപ്പെടുന്നു. കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള ഗവൺമെന്റ്/എയ്ഡഡ് സ്‌കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയെഴുതാം. മത്സര പരീക്ഷകൾക്കുള്ള പരിശീലനം, വ്യക്തിത്വ വികസനം, നേതൃപാടവം, ജീവിത നൈപുണി വികസനം തുടങ്ങിയവ ഉൾപ്പെടുത്തി സൗജന്യമായി പരിശീലനം നൽകുന്ന അഞ്ച് വർഷ കാലാവധിയുള്ള പദ്ധതിയാണ് ‘ക്യാച് ദെം യംഗ്’. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9447417791 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
.
കോർഡിനേറ്റർ