കുറുക്കോൾ : വളവന്നൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി എസ്.എസ്.എൽ.സി , പ്ലസ്‌ടു , മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
ഖായിദേ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി
KM ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് റഫ്‌സൽ പാറയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറയിൽ അലി, സെക്രട്ടറി പി.സി. അഷ്റഫ് , ട്രഷറർ ഹസൈനാർ ഹാജി, നസീബ അസീസ് , റാഫി മാസ്റ്റർ , അഫ്‌സൽ മയ്യേരി , ഉനൈസ് കന്മനം എന്നിവർ സംസാരിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി അജ്മൽ നെരാല സ്വാഗതവും ട്രഷറർ അജ്മൽ തുവ്വക്കാട് നന്ദിയും പറഞ്ഞു.