നെരാല: ഒന്നാമത് മൈത്രി സീസൺ ലീഗ് (MSL) ൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ‘ടൌൺ ടീം’ അത്താണിക്കൽ നെ തോൽപിച്ച് ‘സാന്രോസ് ചെറിയമുണ്ടം’ കിരീടം നേടി. പൊൻമുണ്ടം സ്കൂൾ ഗ്രൌണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിന് നൂറുകണക്കിനാളുകൾ സാക്ഷികളായിയിരുന്നു. കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന ഫുഡ്ബാൾ മാമാങ്കത്തിന് ഇന്നത്തെ മത്സരത്തോടെ തിരശ്ശീല് വീണു.
ടൂർണ്ണമെന്രിൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്തിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ പോയിന്ര് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്രുകൾ കരസ്ഥമാക്കിയ രണ്ട് ടീമുകളായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്.
ഫൈനൽ മത്സരം വീക്ഷിക്കാനായി രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ടാധിതികൾ നേരത്തെ തന്നെ ഗ്രൌണ്ടിലെത്തിയത് കളിക്കാർക്കും കാണികൾക്കും കൂടുതൽ ആവേശം പകർന്നു.
ഫൈനൽ മത്സരത്തിന് ശേഷം നടന്ന വർണ്ണാഭമായ പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറന്പ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയതു. പൊൻമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സുബൈർ എളയോടത്ത്, പഞ്ചായത്തംഗം ഗഫൂർ, വളവന്നൂർ പഞ്ചായത്ത് മെന്പർ സുനി പടിയത്ത്, മൈത്രി സാംസ്കാരിക വേദി ഭാരവാഹികളായ എ. അബ്ദുറഹിമാൻ മാസ്റ്റർ, പി.സി അബ്ദുറസാഖ് മാസ്റ്റർ എന്നിവർ അവാർഡ് വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കക്ഷി രാഷ്ട്രീയ ജാതിഭേതമന്യേ ചിന്തകളൊന്നുമില്ലാതെ ജനസേവനം മാതൃകയാക്കി കായിക നവോത്ഥോനത്തിനും കൂടി സമയം കണ്ടെത്തി വർത്തിക്കുന്ന മൈത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ച് പി.സി അബ്ദുറസാഖ് മാസ്റ്റർ ആമുഖ പ്രസംഗത്തിൽ വിശദീകരിച്ചു.
മൈത്രി സീസൺ ലീഗ് വൻ വിജയമാക്കിയ എല്ലാ ടീമിനും സഹകരിച്ച നാട്ടുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.