നിരോധനം

2448

ഡിജിറ്റല്‍ നോട്ട്
നിലത്തു വീണ ശിരോ വസ്ത്രം
ചോരയുറ്റുന്ന വിശ്വാസം
നിര്‍ത്തിയ വാക്കുകള്‍
ശൂന്യമായ നാക്കുകള്‍
ഒഴിഞ്ഞ തീന്‍ മേശകള്‍

വൈറസ് കഴിവ് കാണിച്ചു
ഡിജിറ്റലായി
പൂര്‍ണ്ണ നഗ്നത പൂജയാണ്
എന്‍റെ വിശ്വാസമാണ് ശരി

നീ മറുകണ്ടം ചാടരുത്
യമപുരിക്കയക്കും
എതിരെ എഴുതരുത്
തല പൃഥ്വിവിലലിയും

മിണ്ടരുത് ഭീകരനാക്കും
‘ഊപ്പ’ ഇടും മേനിയില്‍
‘തള്ളയെ’ ഭുജിച്ചാല്‍
എന്‍റെ വാളിനും ഭുജിക്കാനറിയാം

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.