വളവന്നൂരുകാർക്ക് അഭിമാനമായി മഹാ സംരംഭത്തിലെ മലയാളീ സ്പർശം

അബ്ദുൽ റഷീദ് കന്മനം

2981

സമതനഗർ: ആഗോള തലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ പ്രസിദ്ധമായ യു.എ.ഇ റെഡ് ക്രെസെന്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുഎയിലുടനീളം നടത്തിയ ചാരിറ്റി ക്യാമ്പയ്‌ൻ ഏറെ ശ്രദ്ധ നേടിക്കൊണ്ടരിക്കുന്നു. ജനശ്രദ്ധയാകർഷിച്ച ഈ യു.എ.ഇ സപ്പോർട്ട്സ്‌ കേരള എന്ന ക്യാമ്പയിൻ ഡിസൈനിൽ പങ്കാളിയായതിന്റെ നിർവൃതിയിലാണു വളവന്നൂരുകാരനായ റിയാസ് കുറിയോടത്ത്.  വളവന്നൂർ സമതനഗർ സ്വദേശിയായ റിയാസ്‌ കേരളത്തിന്റെ ദുരിതം ഒരൊറ്റ ഡിസൈനിലൂടെ ആവിഷ്ക്കരിച്ചതിൽ മുഖ്യപങ്കു വഹിച്ചു.

സോമാലിയ, യെമൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പൈൻസ് തുടങ്ങി നിരവധി രാജ്യങ്ങൾക്ക്‌ വേണ്ടിയുള്ള ചാരിറ്റി ക്യാമ്പയിനുകളിൽ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്‌. ആദ്യമായിട്ടാണു റെഡ്‌ ക്രെസെന്റ്‌ നേരിട്ട്‌ മലയാളത്തിൽ ക്യാമ്പയിൻ ചെയ്യുന്നത്‌. കേരളത്തിന്റെ ദൈന്യതയാർന്ന ചിത്രങ്ങൾ ഡിസൈനിങ്ങിനു വേണ്ടി ഉപയോഗിച്ചപ്പോൾ മനസ്സ്‌  വേദനിച്ചത്‌ റിയാസ്‌ വളവന്നൂർ ഡോട്ട്‌ കോമിനോട്‌ പങ്കുവെച്ചു.

കേരളത്തിന്റെയും ഭൂപടവും പ്രളയ ദുരിതമനുഭവിച്ചവരുടെ ചിത്രങ്ങളുമായി ചേർത്തൊരുക്കിയ ഡിസൈൻ ഒരു ദുരന്തത്തിന്റെ ഭയാനകത വെളിപ്പെടുത്തുന്നതോടപ്പം, ഒരു ജനതയുടെ നിലനിൽപിന് സന്നദ്ധ സഹായത്തിന്റെ അനിവാര്യത ഓർമപ്പെടുത്തുന്നത് കൂടിയാണ്.

യു.എ.ഇ റെഡ് ക്രെസെന്റിന്റെ പ്രധാന ഗ്രാഫിക് ഡിസൈനർ എന്ന ജോലിക്കു പുറമെ ഡിസൈൻ എജൻസിയായ D2 വിന്റെ Co.founder കൂടിയാണ്. കൂടാതെ കേരളത്തിലുടനീളം STEM എജ്യൂക്കേഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന Elan STEMcdademy യുടെ design consultant ഉം ആയി പ്രവർത്തിക്കുന്നു.

ഡിജിറ്റൽ പെയ്ന്റിംഗിലും കാലിഗ്രാഫിയിലും തന്റേതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച റിയാസ്‌ ആനുകാലിക വിഷയങ്ങളിൽ വരകളിലൂടെയും എഴുത്തിലൂടെയും സോഷ്യൽമീഡിയയിലും സജീവമാണു. riyask എന്ന പേജിലൂടെ അദ്ദേഹത്തെ അടുത്തറിയാം.

അബൂദാബിയിൽ താമസിക്കുന്ന റിയാസ്‌, വളവന്നൂർ സമതനഗറിൽ കുറിയോടത്ത്‌ മുഹമ്മദ്കുട്ടിയുടെ മകനാണു.  മാതാവ്‌ കതിയാമു. ഭാര്യ നബീല, മക്കൾ അയ്മൻ, ഇലൻ

Please visit: riyask