വാരണാക്കര: വളവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാരണാക്കര-പറന്പിൽ പീടികയിൽ നിർമിക്കുന്ന അംഗനവാടിക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാപ്പു ഹാജി ശിലാസ്ഥാപനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെന്പർ ടി.പി അൻവർ സാജിദ് സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി യാണ് പത്ത് ലക്ഷം രൂപയുടെ ഫണ്ട് അംഗനവാടിക്ക് നൽകിയത്. വർഷങ്ങളായി വാടകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് ഇതോടെ സ്വന്തമായി കെട്ടിടം ലഭിക്കും.
വാർഡ് മെന്പർമാരായ ടി.പി അൻവർ സാജിദ്, തിരുത്തി ഇബ്റാഹീം,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബീരാൻ ഹാജി, ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൽ കരീം, സെക്രട്ടറി അബ്ദുറഹീം പാറമ്മൽ, ഫസലുദീൻ വാരണാക്കര എന്നിവരും പങ്കെടുത്തു. നൂറുകണക്കിന് നാട്ടുകാരാണ് അംഗനവാടി ശിലാസ്ഥാപനത്തിന് സാക്ഷികളാവാൻ എത്തിയത്.