പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു

പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിക്കുന്നു

വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം 12 ലക്ഷം രൂപ ചെലവിലാണ് പുനർ നിർമ്മിക്കുന്നത്. ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം വാർഡ് മെംബർ ഇബ്രാഹീം തിരുത്തി, ചങ്ങനക്കാട്ടിൽ മൊയ്‌ദീൻ ഹാജി, നാസർ ഹാജി, കൂടിയത്ത് ഹംസ , തയ്യിൽ ബീരാൻ ഹാജി എന്നിവർ പങ്കെടുത്തു.

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്