പന്താവൂർ: മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ആലുക്കൽ കുഞ്ഞിമുഹമ്മദാജി നിര്യാതനായി.
കന്മനം പാറക്കൽ പ്രദേശത്തെ ഹരിതരാഷ്ട്രീയത്തിന്റെ കോട്ടയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിയോഗം കന്മനം പ്രദേശത്തെ മുസ്ലിം ലീഗ് പാർട്ടി നേത്രത്വത്തിൽ വലിയൊരു വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുതിർന്നവരോടും ചെറുപ്പക്കാരോടും ഒരുപോലെ സൗഹൃദം നിലനിർത്തിയിരുന്ന അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്നു.
വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പന്താവൂർ ലജ്നത്തുൽ മുസ്തർഷിദീൻ കമ്മിറ്റി പ്രസിഡണ്ടായും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖാലിദ്,നജീബ് ബാബു, നൗഫൽ, നസീമ, നദീറ, ശബ്ന എന്നിവർ മക്കളും ഹനീഫ, ഗഫൂർ, ഫൈസൽ, നൂർജഹാൻ, ശിഹാന, മുന്ന എന്നിവർ മരുമക്കളുമാണ്.