അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്

3227

കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം 24-05-17 ബുധനാഴ്ച 10-30 AM കോളേജ് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ: 0494 2547037 നമ്പറിൽ ബന്ധപ്പെടുക.