‘ദേശം’ ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും 27-08-2017ന്

രാധാകൃഷ്ണൻ സി.പി

2551

മയ്യേരിച്ചിറ: ‘ദേശം’ ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും  27-08-2017, ഞായറാഴ്ച്ച വൈകീട്ട് 3.30 ന്  മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ.

‘ദേശം’ സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശം ലൈബ്രറി ഉദ്ഘാടനം, സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസ്സാഖ് മൗലവിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച എ. അബ്ദുറഹിമാൻ മാസ്റ്റർ (പത്രപ്രവർത്തനം), ടി.കെ സലാം മാസ്റ്റർ (പത്രപ്രവർത്തനം), ജ്യോതി ടീച്ചർ (ജീവകാരുണ്യം), കെ മുഹമ്മദ് റിയാസ് (സംസ്ഥാന പാരാ വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യൻ), സാഹിർ മാളിയേക്കൽ (കലാ സാഹിത്യം), എന്നീ പ്രതികൾകുള്ള പുരസ്കാര വിതരണം എന്നിവ നടക്കുന്നു.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.