മയ്യേരിച്ചിറ: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി യൂടെ 20 – ) o വാർഷികാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രകാശനവും പ്രതിഭാ സംഗമവും നടന്നു. ചെറിയമുണ്ടം അബ്ദുറസാക്ക് മൗലവിയുടെ പത്രാധിപർക്ക് പറയാനുള്ളത് എന്ന പുസ്തകം കവി പുറമണ്ണൂർ ടി മുഹമ്മത് പ്രകാശനം ചെയ്തു.
സിനിമാ ബാലതാരം മാസ്റ്റർ ഹൃദയ് പുസ്തകം ഏറ്റുവാങ്ങി. പി.സി ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.പാറയിൽ മുയ്തീൻ കുട്ടി, രമേശ് ആതവനാട്, പ്രൊഫ.കെ വീരാവുണ്ണി, എച്ച്. അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു. സി.പി രാധാകൃഷ്ണൻ സ്വാഗതവും പി. ഹമീദ് നന്ദിയും പറഞ്ഞു.സംസ്ഥാന പുരസ്കാര ജേതാക്കളായ രാജേഷ് മാസ്റ്റർ, മികച്ച ക്ഷി അസിസ്റ്റന്റ് AD – അനുരാജ് എന്നിവർക്ക് സാമൂഹ്യ പ്രവർത്തക ഖദീജ നർഗീസ് ഉപഹാരങ്ങൾ നൽകി.
വാർഷികാഘോഷത്തിന്റെ ഭാഗമായി മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ്സ ഹാളിൽ നടന്ന കാർഷിക സെമിനാർ വളവനൂർ പഞ്ചാ.പ്രസി. ടി.കെ സാബിറ ഉദ്ഘാടനം ചെയതു. പി.സി നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു.പി രമേഷ് കുമാർ, ഖദീജ നർഗീസ് ടി.പി മറിയാമു, പി.സി കബീർ ബാബു, എൻ അഹമ്മദ് കുഞ്ഞി, ടി.കെ സലാം മാസ്റ്റർ, സി.പി – മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.
10 കർഷകർക്കും 1 കർഷക തൊഴിലാളികളുമടക്കം 20 പേർക്ക് കൈക്കോട്ടും ഫലവൃക്ഷ തൈകളൂം, 20 കുട്ടികൾക്ക് ഫലവൃക്ഷതൈകളൂം, പച്ചക്കറിവിത്തുകളും വളവനൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം മുഹമ്മദ് ഹാജി വിതരണം ചെയതു. എം.എൻ സാഫർ സ്വാഗതവും എം ശിവപ്രസാദ് നന്ദിയും പറഞ്ഞു.