കുട്ടി എന്‍ട്രന്‍സിന്‍റെ ന്യായമെന്ത്?

1225

ഇന്നത്തെ ലോകം മത്സരങ്ങളുടേതാണ്. എന്തിനും ഏതിനും മത്സര പരീക്ഷകള്‍ ഉള്ള കാലം.

പ്രൈമറി ക്ലാസ്സിലെ എല്‍ .എസ് .എസും യു.എസ്.എസും ഹൈസ്കൂളിലെ എന്‍.എം.എം.എസും എന്‍.ടി.എസ്.ഇയും അടക്കം ഒരുപാട് മത്സര പരീക്ഷകളെ നമ്മുടെ കുട്ടികള്‍ എഴുതാറുണ്ട് ഈ ഓരോ പരീക്ഷയും അവരുടെ മുന്നറിവുകളെ പരിശോധിക്കുന്ന പരീക്ഷകളാണ്. അത് നല്ലതുമാണ്.

നമ്മുടെ നാട്ടില്‍ മെഡിക്കൽ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ നമ്മുടെ കുട്ടികള്‍ സജീവമായി പങ്കെടുകുന്നത്. അതു പോലെ ജവഹര്‍ നവോദയ സ്കൂള്‍ പ്രവേശനം, കേന്ദ്ര സര്‍വ്വകലാശാലകള്‍ തുടങ്ങി എല്ലായിടത്തേക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്നുണ്ട്. ഇവിടെയൊക്കെ കുട്ടികള്‍ മുന്‍ വര്‍ഷങ്ങളില്‍ പഠിച്ചതോ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങളാണ് ചോദിക്കുന്നത്. ഈ പ്രവേശന പരീക്ഷകള്‍ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട് പ്രയോജനവും.

ഇന്ന് നമ്മുടെ പ്രീപ്രൈമറി സ്കൂളുകളില്‍ കെ.ജി ക്ലാസ്സുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ എന്‍ട്രന്‍സ് എഴുതണമെത്രേ! അക്ഷരങ്ങളറിയാത്ത വായിക്കാനോ എഴുതാനോ അറിയാത്ത മൂന്നു വയസ്സുകാരന്‍ എന്‍ട്രന്‍സ് എഴുതി വിജയിക്കണം വല്ലാത്ത വിരോധാഭാസം തന്നെ!

ഉദ്യോഗസ്ഥന്മാരുടെയും വിദ്യാസമ്പന്നരുടെയും മക്കള്‍ ഒരു പക്ഷേ രണ്ടാം വയസ്സില്‍ തന്നെ എഴുത്തും വായനയും പഠിച്ചവരായിരിക്കാം ഒരു വിഭാഗം അങ്ങനെയാണെന്ന് കരുതി എല്ലാവര്‍ക്കും അങ്ങനെ കഴിയണമെന്ന് വാശിപിടിക്കാന്‍ കഴിയുമോ.
സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച ഈ പ്രവര്‍ത്തനം തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട് അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടു വരാന്‍ നമുക്ക് കഴിയട്ടെ.