വളവന്നൂർ പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

വളവന്നൂർ പഞ്ചായത്ത് സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നു.

ഇൗ പദ്ധതിയുടെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ ഉത്പാദക വിതരണ വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കുമായി 13/03/2018 ന് ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ക്ലാസ്സിനോട് അനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ / ലൈസൻസ് മേളയും സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ എടുക്കാത്തവരും പുതുക്കാത്തവരുമായ എല്ലാ കച്ചവടക്കാർക്കും ഇൗ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

കച്ചവടക്കാർ കൊണ്ട് വരേണ്ട രേഖകൾ:

1. ഐ. ‌‍ഡി. കാർഡ്
2. ഫോട്ടോ
3. വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ്
4. പഞ്ചായത്ത് ലൈസൻസ്
5. ജോലിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്

🎤📝☕🍛

നന്ദിയോടെ
ഭക്ഷ്യ സുരക്ഷാ ഓഫിസർ തിരൂർ