വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച “ഉത്സവ്-18” സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ സ്ലോ റൈസ്, ബിസ്‌ക്കറ്റ് ഈറ്റിങ്, ലെമൺ സ്പൂൺ, ടൈഗർ പോസ്റ്റ്, ബലൂൺ പൊട്ടിക്കൽ എന്നിവ ഉൾപ്പെടെ എട്ടോളം മത്സര ഇനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
വാർഡ് മെന്പർ അൻവർ സാജിദ്, ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം, ചമ്പയിൽ അബ്ദുൽ മജീദ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ഒട്ടനവധി ആളുകൾ മത്സരം വീക്ഷിക്കുവാൻ എത്തിയിരുന്നു.
കൾച്ചറൽ സെന്റർ സെക്രട്ടറി അബ്ദു റഹീം പാറമ്മൽ,ഷറഫുദ്ധീൻ വാരണാക്കര, മുസ്തഫ നെടിയോടത്ത്, ജവാദ് ചീനിക്കൽ,നിയാസ് കുന്നപ്പള്ളി, ഖലീൽ ഇബ്രാഹീം.എം, ഫായിസ്, നാസർ ഇടയത്ത്, യാസർ കൊളക്കാടൻ, റാഫി, ഫൈസൽ, ആശിർ നീർകാട്ടിൽ, മുസ്തഫ, ഫാസിൽ നീർകാട്ടിൽ, ഷഹീൽ, റംസാൻ.കെ, ലബീബ് ടി.പി, നിഷാദ്, ഷെമിൻഷാ എന്നിവർ നേതൃത്വം നൽകി.