ഗ്രീൻ ചാനൽ സ്‌കോളർഷിപ്പ് വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും

ഗ്രീൻ ചാനൽ സ്‌കോളർഷിപ്പ് വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും വാരണാക്കരയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ ഉദ്‌ഘാടനം ചെയുന്നു

വാരണാക്കര: പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ആവിഷ്‌ക്കരിച്ച “എഡ്യു സപ്പോർട്ട്” സ്‌കോളർഷിപ്പ് പദ്ധതി ഇരുപതോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ ഉദ്‌ഘാടനം ചെയ്ത പദ്ധതിയിൽ പ്രദേശത്തെ മൂന്നോളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് അർഹരായത്.

രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയായ “മെഡി സപ്പോർട്ട്” ന്റെ ഉദ്‌ഘാടനം ടി.കെ ബഷീർ ആൻറ് കമ്പനി എം.ഡി ടി.കെ ബഷീർ ഉദ്‌ഘാടനം ചെയുന്നു

കൂടാതെ പ്രദേശത്തെ രോഗികൾക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന “മെഡി സപ്പോർട്ട്” പദ്ധതി ടി.കെ ബഷീർ ആൻറ് കമ്പനി എം.ഡി, ടി.കെ ബഷീർ ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള പാര തായ്‌ക്വോണ്ട മത്സരത്തിൽ കേരളത്തിന് മെഡൽ നേടി നാടിനഭിമാനമായി മാറിയ കിലാബിനെ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ പാറയിൽ അലി ആദരിച്ചു.

ദേശീയ പാര തായ്‌ക്വോണ്ട മത്സരത്തിൽ കേരളത്തിന് വേണ്ടി മെഡൽ നേടി നാടിന്നഭിമാനമായ് മാറിയ കിലാബിനെ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ പാറയിൽ അലി ആദരിക്കുന്നു

“അവരും ഉടുക്കട്ടെ…” ഗ്രീൻ ചാനൽ വസ്ത്രശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് ഖിദ്മത്ത് കോളേജിലെ വിദ്യാർത്ഥികൾ കൈമാറിയ വസ്ത്രങ്ങൾ കോർഡിനേറ്റർ ലത്തീഫ് പാങ്ങാടൻ ഏറ്റുവാങ്ങി.

അവരും ഉടുക്കട്ടെ… ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി ഗ്രീൻ ചാനൽ സംഘടിപ്പിച്ച വസ്ത്രശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് ഖിദ്മത്ത് കോളേജിലെ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ കോളേജ് യൂണിയൻ പ്രവർത്തകരിൽ നിന്ന് ഗ്രീൻ ചാനൽ വസ്ത്രശേഖരണ കോർഡിനേറ്റർ ഷറഫുദ്ധീൻ കൊളക്കാടൻ ഏറ്റുവാങ്ങുന്നു

കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദു റഹീം പാറമ്മൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ അഫ്‌സൽ റഹ്‌മാൻ, വാർഡ് മെമ്പർമാരായ അൻവർ സാജിദ് ടി.പി, സുലൈഖ തിരുനെല്ലി, ഇബ്രാഹീം തിരുത്തി, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.സി അഷ്‌റഫ്, സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഉണ്ണി പാറക്കൽ, ലത്തീഫ് കൊളക്കാടൻ, കൾച്ചറൽ സെന്റർ യു.എ.ഇ പ്രതിനിധി ഷറഫുദ്ധീൻ വാരണാക്കര, കുഞ്ഞു ഹാജി, കുഞ്ഞു മുഹമ്മദ് വാക്കയിൽ, സൈനുദ്ധീൻ കടവഞ്ചേരി,  ഖലീൽ.എം, മുസ്തഫ, സലാം കെ.കെ, സജീർ, നൗഷാദ് കെകെ, ഷറഫുദ്ധീൻ കൊളക്കാടൻ, സലാം പി.വി, എന്നിവർ സംസാരിച്ചു. എം.എസ്.എഫ് വാരണാക്കര പ്രസിഡന്റ ജവാദ്.സി നന്ദി പറഞ്ഞു.

അംഗനവാടിക്ക് വേണ്ടി സൗജന്യമായി ഭൂമി വിട്ട് നൽകിയ വാർഡ് മെമ്പർ അൻവർ സാജിദിനെ ഗ്രീൻ ചാനൽ കൾച്ചറൽ ആദരിച്ചപ്പോൾ…

പരിപാടിയിൽ നിന്ന്:
ഫെ

ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ.

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്