വാരണാക്കര: പരീക്ഷകളെ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ഗ്രീൻ ചാനൽ എഡ്യൂക്കേഷൻ വിങ് ന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ഇൻസ്പയർ 18 സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹമ്മദ് സഹീർ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് പ്രെസിഡന്റ് ജവാദ് ചീനിക്കൽ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കരിയർ മോട്ടിവേറ്റർ അബ്ദുസല്ലാം എടത്തനാട്ടുകര ക്ലസ്സെടുത്തു. വാരണാക്കര എം.ഐ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൾ അബ്ദു റഹിമാൻ.എം, അൻസാർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൾ ടി.പി കുഞ്ഞി ബാവ മാസ്റ്റർ, ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൽ കരീം, സെക്രട്ടറി അബ്ദു റഹീം പാറമ്മൽ, എ. സൈദാലികുട്ടി മാസ്റ്റർ, എം.എസ്.എഫ് തിരൂർ നിയോജകമണ്ഡലം സെക്രട്ടറി ജൗഹർ കുറുക്കോളി, ആശിർ നീർകാട്ടിൽ, ഫൈസൽ.ഇ, ലബീബ് ടി.പി, അർഷാദ് ആലികുന്നത്ത്, യാസിർ എം.പി എന്നിവർ സംസാരിച്ചു. സമ്മാനാർഹരായ ഏഴ് വിദ്യാർത്ഥികൾക്ക് ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് സമ്മാന വിതരണം നടത്തി.