ചരിത്രത്തെ അടുത്തറിയാം ഇസ്മായീലിന്റെ അപൂർവ ശേഖരത്തിലൂടെ

5137
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നാണയം സ്വന്തമാക്കിയ ആദ്യ മലയാളിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വൈലത്തൂര്‍ പൊന്മുണ്ടം കാളിയേക്കല്‍ സ്വദേശി ഇസ്മായീല്‍ നീലിയാട്ട്. തന്‍റെ ഈ നേട്ടത്തെക്കുറിച്ചും നാണയ ശേഖര രംഗത്ത് എത്തിപ്പെട്ടതിനെ കുറിച്ചും ഇസ്മായീല്‍ വളവന്നൂര്‍ ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു
എങ്ങനെയാണ്‌ താങ്കൾക്ക് കേരളത്തിലെ ആദ്യ 500 രൂപ നാണയത്തിന്റെ ഉടമയാകാൻ കഴിഞ്ഞത് എന്ന് വിശദമാക്കാമോ ?

മലപ്പുറം ജില്ലയിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വിധ വസ്തുക്കൾ ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ മലപ്പുറം ന്യുമിസ്മാറ്റിക് സൈറ്റി (MNS)
മെമ്പറായ എനിക്ക് അതിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ കൂടിയാണ് ഈ 500 രൂപ നാണയത്തിന്റെ ഓൺലൈൻ ബുക്കിങ്ങ് വിവരം കിട്ടിയത്. ഞാനപ്പോൾ തന്നെ ഡൽഹിയിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയും ചെയ്തു. അങ്ങനെ 10 മാസത്തിന് ശേഷം April 17-ന് എനിക്കിത് രജിസ്‌ട്രേഡ് പോസ്റ്റായി വീട്ടിൽ കിട്ടി. അങ്ങനെ 500 രൂപ കോയിൻ നേടുന്ന ആദ്യ കേരളീയനായി ഞാൻ മാറി.

ഇസ്മയിലിന്റെ അപൂർവ ശേഖരത്തിൽ നിന്നും
റോസിന്റെയും, ചന്ദനത്തിന്റെയും യഥാർത്ഥ മണമുള്ള സ്റ്റാമ്പുകൾ

ഏറ്റവും മൂല്യം കൂടിയ രണ്ടാമത്തെ സ്മരണിക നാണയമാണിത്. 35 ഗ്രാം ഭാരാവും 50 % വെള്ളിയും 40% കോപ്പറും 5 % നിക്കലും 5 % സിങ്കും എന്നിവ കൊണ്ടാണിത് നിർമ്മിച്ചിട്ടുള്ളത്. ചുറ്റിലുമായി 200 വരകൾ ഉണ്ടിതിന്. കൂടാതെ, സാധാരണ കോയിനേക്കാളും വലിപ്പം കൂടുതലുമാണ്. ഇത് ബുക്ക് ചെയ്തവർക്ക് വേണ്ടി മാത്രമേ നിര്മ്മിക്കുകയുള്ളു. സാധാരണ വിനിമയ ആവശ്യത്തിന് ലഭ്യമല്ലാത്ത ഇതിനെ പ്രൂഫ് സെറ്റ് കോയിൻ എന്നാണ് പറയുന്നത്. 2015 ലെ ഇന്ത്യ – ആഫ്രിക്ക ഫോറം സമ്മിറ്റ് ന്റെ ഭാഗമായാണ് ഈസ്മരണിക നാണയം പുറത്തിറക്കപ്പെട്ടത്.

താങ്കളുടെ അടുത്ത്  അപൂർവ വസ്തുക്കളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടെന്നു കേൾക്കുന്നു. എന്തായിരുന്നു ഇത്തരമൊരു ഹോബിയുടെ പ്രചോദനം?

അപൂർവ്വ വസ്തുക്കളുടെ വലിയ ശേഖരമില്ലെങ്കിലും(സൊസൈറ്റിയിലെ മറ്റു മെമ്പർമാരെ അപേക്ഷിച്ച് ) ശേഖരണം വിപുലപ്പെടുത്തി കൊണ്ടിരിക്കുന്നു പ്രചോദനം ജ്യേഷ്ഠ സഹോദരനാണ്.

ഫൈനാൻസ് സെക്രട്ടറിയും – റിസർവ്വ് ബാങ്ക് ഗവർണ്ണറും – ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന “മൻമോഹൻ സിങ്ങ്” ഒപ്പിട്ട നോട്ടുകൾ
വലുതായി കാണാൻ ക്ലിക്ക് ചെയ്യുക
താങ്കളുടെ ശേഖരത്തിലെ പ്രധാനപെട്ട ചിലതിനെ കുറിച്ചോന്നു വിവരിക്കാമോ?

പഠന കാലത്തെ ജ്യേഷ്ഠന്റെ ശേഖരം കണ്ടാണ് ഞാനും കളക്ഷൻ തുടങ്ങുന്നത്. PSMO-യിൽ പഠിക്കുന്ന സമയത്ത്ക ടയിൽ നിന്നും സാധനം പൊതിഞ്ഞു കൊണ്ടു വന്ന പേപ്പറിൽ കണ്ട ഒരു ഫോട്ടോ വല്ലാതെ ആകർഷിച്ചു, അന്ന് തുടങ്ങിയതാണ് പേപ്പർ കട്ടിങ്ങ് കളക്ഷൻ . ഉപ്പയുടെ അനിയൻ തന്ന ഒരു 1 ദിർഹം നോട്ടിൽ തുടങ്ങിയതാണ് കറൻസി കളക്ഷൻ. സൊസൈറ്റി മെമ്പറായ ശേഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള അവസരം കിട്ടുന്നത് ഓരോ കോയിനും നോട്ടും ഓരോ ചരിത്രം പറയുന്നുണ്ട്.

എന്താണ് അടുത്ത ലക്‌ഷ്യം ?

എന്റെ ശേഖരം വിപുലപ്പെടുത്തണം. 250-ൽ പരം രാജ്യങ്ങളുടെ (നിലവിലുള്ളതും ഇല്ലാത്തതുമായ ) കറൻസികൾ സ്വന്തമാക്കണമെന്നതാണ് ആഗ്രഹം.

രൊക്കെയാണ് ഇത്തരമൊരു സംരംഭത്തിൽ താങ്കൾക്കു സഹായവും പ്രചോദനവുമായുള്ളത്?
ഇസ്മയിലിന്റെ അപൂർവ ശേഖരത്തിൽ നിന്നും

സ്ക്കൂൾ സഹപാഠികൾ സുഹൃത്തുക്കൾ അയൽവാസികൾ കുടുംബക്കാർ അഭ്യുദയകാംക്ഷികൾ ഇവരൊക്കെയാണ് എനിക്ക് ശേഖരണ വസ്തുക്കൾ എത്തിച്ചു തരുന്നത്.

പ്രയാസങ്ങൾ നേരിടേണ്ടി വരാറുണ്ടോ?

കോയിനും കറൻസിയും പുരാവസ്തുക്കളും നേടിയെടുക്കാനും മീറ്റിങ്ങിൽ പങ്കെടുക്കാനും മറ്റു പല പരിപാടികളും മാറ്റി വെച്ച് പോകേണ്ടതായി വന്നിട്ടുണ്ട്. പുരാവസ്തുക്കൾ പല വീടുകളിലും ഉണ്ട് അവകണ്ടെത്തി സ്വന്തമാക്കാൻ കുറച്ച് പ്രയാസം നേരിടുന്നുണ്ട്.

ഒരു എക്സിബിഷൻ പറ്റി ചിന്തിക്കുന്നുണ്ടോ? അതല്ലെങ്കിൽ, താങ്കളുടെ ശേഖരവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പദ്ധതികൾ ഉണ്ടോ?

എക്സിബിഷൻ നടത്തണമെങ്കിൽ ശേഖരം ഒന്നുകൂടി വിപുലീകരിക്കേണ്ടതുണ്ട്. ഇൻഷാ അള്ളാഹ്
അടുത്ത് തന്നെ നടത്തി ചരിത്രം മറ്റുള്ളവർക്ക് പകർന്ന് നൽകണമെന്ന് ആഗ്രഹമുണ്ട് .

നെൽസൺ മണ്ടേല , ചെഗുവേര, ഗാന്ധി,. ജിന്ന, ഗലീലിയോ, മാവോ സെ തൂങ്ങ്, ചെങ്കിസ് ഖാൻ

മുൻപ് ഇലക്ട്രോണിക് ടെക്‌നീഷ്യനായിരുന്ന ഇസ്മായീൽ ഇപ്പോൾ ഡ്രൈവറായി ജോലി നോക്കുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങളിൽ സജീവമാണ് ഈ 35-കാരൻ . ഭാര്യ റഷീദ MES പുത്തനത്താണിയിലെ മോണ്ടിസോറി അധ്യാപികയായി ജോലിചെയ്തിരുന്നു. ഇവർക്കു3 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. തന്‍റെ ഹോബിയിലൂടെ നേടിയത് മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുത്ത് ഇസ്മായീല്‍ യാത്ര തുടരുകയാണ് പുതിയ അപൂര്‍വ്വതകളെ സ്വന്തമാക്കുന്നതും സ്വപ്നം കണ്ട്.

എതെങ്കിലും തരത്തിലുള്ള ശേഖരണമുള്ളവർക്കു ഇദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ് :9895 85 98 49

ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ.