വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഉതകുന്ന അന്തരീക്ഷവും സാഹചര്യവും പദ്ധതികളും ആവിഷ്ക്കരിക്കണമെന്നും ഐ.എസ്.എം വാരണാക്കരയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽകരണ പരിപാടി ആവശ്യപ്പെട്ടു.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വേലായുധൻ കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എ.സൈദാലികുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ
കെ. ഗണേശൻ അവതരിപ്പിച്ച ബോധവൽക്കരണ ക്ലാസ് സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്ന പൊതു ജനങ്ങൾക്ക് ഏറെ ആവേശമായി. വാർഡ് മെമ്പർ മാരായ ടി.പി അൻവർ സാജിദ്, തിരുന്നെല്ലി സുലൈക്ക എന്നിവരും ഇടയത്ത് അബ്ദു നാസർ, ഫസലുദീൻ വാരണാക്കര, സി.വി അബ്ദുറഹിമാൻ, പ്രമോദ് എം.പി ,അബ്ദു റഹീം പാറമ്മൽ, കുഞ്ഞി മുഹമ്മദ് തയ്യിൽ, ഡോ.അഹമ്മദ് ഷൗക്കി എന്നിവരും സംസാരിച്ചു. എ.അബ്ദുൽ ഗഫൂർ സ്വാഗതവും ജവാദ് ചീനിക്കൽ നന്ദിയും പറഞ്ഞു.