കടുങ്ങാത്തുകുണ്ട്: കരുത്തുറ്റ ആദര്‍ശവും ശക്തമായ രാഷ്ട്രീയ അവബോധവും ധീരമായ നിലപാടുകളുമാണ് എം.എസ്.എഫ് നെ ഇതര വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. കടുങ്ങാത്തുകുണ്ട് ബാഫഖി യതീംഖാന ബിഎഡ് കോളേജിൽ എം എസ് എഫ് വളവന്നൂർ പഞ്ചായത്ത് സ്റ്റുഡന്റസ് ഗാതറിംഗ് സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ അഫ്‌സൽ അബ്ദുൽ കാദർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ സകീന പുൽപ്പാടൻ മുഖ്യാഥിതിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന വിങ് കൺവീനർ പി.കെ നവാസ് ക്ലാസ്സെടുത്തു.
കർഷക സംഗം സംസ്ഥാന പ്രസിഡന്റ കുറുക്കോളി മൊയ്‌ദീൻ സാഹിബ്, ബ്ലോക്ക് മെമ്പർ മുനീറ അടിയാട്ടിൽ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ പാറയിൽ അലി സെക്രട്ടറി പി.സി അഷ്‌റഫ്, അസൈനാർ ഹാജി, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ കെ.പി റിയാസ്, സെക്രട്ടറി മാനു, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ കമറു സമാൻ സെക്രട്ടറി ജൗഹർ കുറുക്കോളി, ഉനൈസ് കന്മനം, കെഎംസിസി സെക്രട്ടറി അബ്ദു റഷീദ്, ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൽ കരീം, മണ്ഡലം വനിതാ ലീഗ് സെക്രട്ടറി നസീബ അസീസ്, എൻ.സി നവാസ്, വാർഡ് മെമ്പർ ഇക്ബാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എം എസ് എഫ് സെക്രട്ടറി റഫ്സൽ സ്വാഗതവും ട്രഷറർ ആഷിഖ് നന്ദിയും പറഞ്ഞു.