വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ

By: രാധാകൃഷ്ണൻ സി.പി | ശശി വാരിയത്ത്

3586
പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍െറ ഭാഗമായി വളവന്നൂര്‍ നോര്‍ത്ത് എ എം എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രകൃതിയുടെ വരദാനമായ 'കാവ്' ന് ചുറ്റും സംരക്ഷണ വലയം തീര്‍ത്തുകൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു...

മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും വൃക്ഷലതാദികളുടേയും നിലനിൽപ്പിനാ ധാരമായ ഭൂമിയേയും അനുനിമിഷം മലിന മാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യു ന്ന പ്രകൃതിയേയും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കൾ പൂർണമായും ഉപേ ക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട് ലോക പ്രകൃ
തി സംരക്ഷണ ദിനത്തിൽ വളവന്നൂ ർ നോർത്ത് എ.എം എൽ .പി .സ്കൂൾ വിദ്യാർത്ഥികൾ വളവന്നൂർ കാവിന് ചുറ്റും സൃഷ്ടിച്ച മനുഷ്യചങ്ങല ശ്രദ്ധേയമായി. നിരവധി അപൂർവ സസ്യലതാ ദികളും മരങ്ങളും ഉൾക്കൊള്ളുന്ന, എര ണിക്കൽ കുടുംബ വീ ടിനോട് അനുബന്ധി ച്ച് സ്ഥിതി ചെയ്യുന്ന കാവ് വിവിധയിനം പക്ഷികളുടേയും ഇഴജീവികളുടേയും ആവാസസ്ഥലം കൂടി യാണ്. ഏത് കൊടും ചൂടിലും ഈ പ്രദേശ ത്ത് തണുപ്പനുഭവപ്പെ ടുന്നു. കാവിലെ മര ങ്ങൾ മുറിക്കില്ലെന്ന് മാത്രമല്ല, കാലപഴക്ക ത്താൽ കടപുഴകി വീണാൽ പോലും വെട്ടിമാറ്റുകയോ അവ ഉപയോഗിക്കുകയോ ചെയ്യാറില്ല.

കുട്ടികളുടെ പ്രകൃതിസംരക്ഷണ വലയത്തോടനുബന്ധിച്ചു നടന്ന പരി പാടിയിൽ PTA പ്രസിഡണ്ട് A K.മുഹമ്മദ് ഹസ്ക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് ഉദ്ഘാടനംചെയ്തു. CP രാധാകൃഷ്ണൻ, ശശിവാരിയത്ത്, ഖലീലുൽ അമീ ൻ, V Y മേരി പ്രസംഗി ച്ചു.VT അബ്ദുൽ ലത്തീഫ് സ്വാഗതവും
ഷിബി ജോസഫ് നന്ദി യും പറഞ്ഞു. പരിപാടിക്ക് M അമീന, സിനു, ഷബ്ന, സമീറ, ഉഷ നേതൃത്വം നൽകി. സ്കൂൾ ലീഡർ അമൽ ഇഹ്‌സാൻ V T പ്രതിജ്ഞാ വാച കം ചൊല്ലിക്കൊടു ത്തു