ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

2660
ചടങ്ങിൽ നിന്ന്

കടുങ്ങാത്തുകുണ്ട്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായ വളവന്നൂർ ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ശിഹാബ് കടലായി, സെക്രട്ടറി അനിൽ വളവന്നൂർ, നൂറുദ്ദീൻ മാടക്കൽ, മുഹമ്മദലി കടലായി, മഷ്ഹൂർ മച്ചിഞ്ചേരി, ശിഹാബ് മച്ചിഞ്ചേരി തൂമ്പിൽ, അബ്ദുള്ള പടിക്കൽ തുടങ്ങിയവർ സംസാരിച്ചു.