കൽപകഞ്ചേരി GVHSS ലെ 2016 ബാച്ചിന്റെ യോഗം ഇന്ന് സ്കൂളിൽ ചേർന്നു. യോഗം OSA സെക്രട്ടറി CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാപ്പാട്ട് നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സലാം മാസ്റ്റർ,മുബഷിർ, വിഷ്ണു ദാസ് എന്നിവർ സംസാരിച്ചു. 2016 ബാച്ച് ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റ് – മുബഷിർ
വൈസ് പ്രസിഡന്റ്- നിസ്‌മി
സെക്രട്ടറി – നിതീഷ് കുമാർ
ജോയിന്റ് സെക്രട്ടറി – അഫീഫ
ട്രഷറർ – ആഷിഖ്
10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ബാച്ചിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും ബാച്ചിലെ മുഴുവൻ പേരെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.