പെരുന്നാൾ കോടി: പുതുവസ്ത്രവും വാച്ചും നൽകി ‘വളവന്നൂർ പരസ്പര സഹായ നിധി’

രാധാകൃഷ്ണൻ സി.പി

697

വരന്പനാ: നിരാലംബരും നിസ്സഹായരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് പെരുന്നാൾ കോടി / പെരുന്നാൾ പുതുവസ്ത്രവും വാച്ചും നൽകിക്കൊണ്ട് വളവന്നൂർ പരസ്പര സഹായ നിധി മാതൃകയായി. ജാതി മത,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളടക്കമുള്ള ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തിൽ ‘നിർധനർക്ക് ഒരു കൈത്താങ്ങ്’ എന്ന മുദ്രാവാക്യവുമായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വളവന്നൂർ പരസ്പര സഹായ നിധിയൂടെ പെരുന്നാൾ പുതുവസ്ത്രവിതരണം കല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സലീം മയ്യേരി അദ്ധ്യക്ഷത വഹിച്ചു. സി.പി.രാധാകൃഷ്ണൻ, പി.സി അബ്ദുൽ ജലീൽ, പി നജീബ്, കെ.സി സിയാദ് എന്നിവർ പ്രസംഗിച്ചു. തവനൂരിലെ റസ്ക്യൂ ഷെൽട്ടർ, അഗതിമന്ദിരം, പുനരധിവാസ കേന്ദ്രം ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്കാണ് പുതുവസ്ത്രം നൽകിയത്.